---
title: "യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി 24 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയിൽ "
english_title: "Accused in the case of throwing stones at Yesudas and Chitra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98347/accused-in-the-case-of-throwing-stones-at-yesudas-and-chitra"
published_at: "2023-02-20T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f3280f5b91d_Screenshot_2023-02-20-13-04-55-84_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി 24 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയിൽ 

> **Lead Summary:** യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയെ 24 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്ത് പൊലീസ്. ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍.വി. അസീസിനെ ആണ് നടക്കാവ് പൊലീസ് പിടികൂടിയത്.1999 ല്‍ കോഴിക്കോട് നടന്ന മലബാര്‍ മഹോത്സവത്തിലെ ഗാനമേളയ്ക്കിടെയാണ് ഗായകരായ യേശുദാസിനെയും ചിത്രയെയും അസീസ് കല്ലെറിഞ്ഞത്.

## Article Content

യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയെ 24 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്ത് പൊലീസ്. ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍.വി. അസീസിനെ ആണ് നടക്കാവ് പൊലീസ് പിടികൂടിയത്.1999 ല്‍ കോഴിക്കോട് നടന്ന മലബാര്‍ മഹോത്സവത്തിലെ ഗാനമേളയ്ക്കിടെയാണ് ഗായകരായ യേശുദാസിനെയും ചിത്രയെയും അസീസ് കല്ലെറിഞ്ഞത്.

വഴിയോരത്ത് പഴക്കച്ചവടം നടത്തുന്ന ആളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് 24 വര്‍ഷംമുമ്പ് 1999 ഫെബ്രുവരി ഏഴിന് രാത്രി 9.15-ന് ആയിരുന്നു കേസിന്നാസ്പദമായ സംഭവം നടക്കുന്നത്. ഗാനമേള പുരോഗമിക്കവെ ബീച്ചിലെ നഴ്‌സസ് ഹോസ്റ്റലിന് മുന്‍വശത്തുനിന്ന് ഗായകരായ ചിത്രക്കും യേസുദാസിനും നേരെ കല്ലേറുണ്ടാവുകയായിരുന്നു.

ഗായകരെ കല്ലെറിഞ്ഞ സംഘത്തില്‍ ചില പ്രതികളെ പൊലീസ് പിന്നീട് പിടികൂടിയിരുന്നു.കേസില്‍ പിടിയിലാകാനുള്ള ആളായിരുന്നു അസീസെന്ന് അന്വേഷണസംഘം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98347/accused-in-the-case-of-throwing-stones-at-yesudas-and-chitra)