---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി വാഹന പ്രചരണ ജാഥക്ക് പേരാവൂരിൽ തുടക്കം"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98363/peravoor"
published_at: "2023-02-20T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f32f5323391_Screenshot_2023-02-20-13-48-23-65_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി വാഹന പ്രചരണ ജാഥക്ക് പേരാവൂരിൽ തുടക്കം

> **Lead Summary:** **പേരാവൂർ**: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി, മട്ടന്നൂർ, പേരാവൂർ, കേളകം, മേഖലകൾ നടക്കുന്ന വാഹന പ്രചരണ ജാഥക്ക് പേരാവൂരിൽ തുടക്കം. ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.കണ്ണൂർ ജില്ലാ വൈസ്. പ്രസിഡന്റ് കെ. കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ കെ. സുധാകരൻ, പി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

## Article Content

**പേരാവൂർ**: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി, മട്ടന്നൂർ, പേരാവൂർ, കേളകം, മേഖലകൾ നടക്കുന്ന വാഹന പ്രചരണ ജാഥക്ക് പേരാവൂരിൽ തുടക്കം. ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.കണ്ണൂർ ജില്ലാ വൈസ്. പ്രസിഡന്റ് കെ. കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ കെ. സുധാകരൻ, പി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

ഹെൽത്ത് കാർഡ് നിബന്ധനകൾ പിൻവലിക്കുക, ഡീസൽ പെട്രോൾ സെസ് പിൻവലിക്കുക, കെട്ടിടനികുതി വർദ്ധന പിൻവലിക്കുക, ഹരിത കർമ്മസേന പിരിവ് അവസാനിപ്പിക്കുക, ജി.എസ്. ടി യ്ക്ക് ആംനസ്റ്റി സ്ക്രീം പ്രഖ്യാപിക്കുക, വെള്ളക്കരം വർദ്ധനവ് പിൻവലിക്കുക, വൈദ്യുതി ചാ വർദ്ധനവ് പിൻവലിക്കുക,വെട്ടിക്കുറച്ച വ്യ പെൻഷൻ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98363/peravoor)