---
title: "കുറുപ്പിനെ കാണാൻ തയ്യാറെടുത്ത് പ്രേക്ഷകർ; റിലീസിന് മുൻപേ തിയേറ്ററുകൾ ഫുൾ "
english_title: "Malayalam movie kurup"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9839/malayalam-movie-kurup"
published_at: "2021-11-10T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b6f859ce82_images (16).jpeg"
keywords: []
---

# കുറുപ്പിനെ കാണാൻ തയ്യാറെടുത്ത് പ്രേക്ഷകർ; റിലീസിന് മുൻപേ തിയേറ്ററുകൾ ഫുൾ 

> **Lead Summary:**  റിലീസിന് മുൻപേ തരംഗം സൃഷ്ടിച്ച് ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ് ' . മറ്റന്നാൾ തിയറ്റർ റിലീസിനൊരുങ്ങുന്ന കുറുപ്പിനായി കേരളത്തിലെ ഭൂരിഭാഗം തിയറ്ററുകളിലും ടിക്കറ്റ് ബുക്കിങ് സജീവമായി പുരോഗമിക്കുമായാണ്. ചില തിയറ്ററുകളിൽ ഹൌസ് ഫുൾ ആയതിനെ തുടർന്ന് സ്‌പെഷ്യൽ ഷോകളും നിശ്ചയിച്ചതായാണ് വിവരം. അതേസമയം തിയേറ്ററുകളെ അവഗണിച്ച മോഹൻലാലിൻറെ 'മരക്കാർ ' പ്രേക്ഷക ശ്രദ്ധയിലില്ലാത്ത അവസ്ഥയായി.

## Article Content

 റിലീസിന് മുൻപേ തരംഗം സൃഷ്ടിച്ച് ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ് ' . മറ്റന്നാൾ തിയറ്റർ റിലീസിനൊരുങ്ങുന്ന കുറുപ്പിനായി കേരളത്തിലെ ഭൂരിഭാഗം തിയറ്ററുകളിലും ടിക്കറ്റ് ബുക്കിങ് സജീവമായി പുരോഗമിക്കുമായാണ്. ചില തിയറ്ററുകളിൽ ഹൌസ് ഫുൾ ആയതിനെ തുടർന്ന് സ്‌പെഷ്യൽ ഷോകളും നിശ്ചയിച്ചതായാണ് വിവരം. അതേസമയം തിയേറ്ററുകളെ അവഗണിച്ച മോഹൻലാലിൻറെ 'മരക്കാർ ' പ്രേക്ഷക ശ്രദ്ധയിലില്ലാത്ത അവസ്ഥയായി.

കുറ്റാന്വേഷണ ചരിത്രത്തിൽ ഇന്നും പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ കഥയാണ് കുറുപ്പ് സിനിമ . ദുൽഖർ സൽമാൻ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമാണിത്. സൂപ്പർ സ്റ്റാറുകളുടെ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്കെന്ന പോലെയാണ് തിയറ്റർ ബുക്കിങ്. മോഹൻലാലിൻറെ 'മരക്കാർ ' ഓ ടി ടി റിലീസ് മാത്രം എന്ന് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ കൂടിയാണ് ദുൽഖറിന്റെ കുറുപ്പ് തിയറ്ററിൽ റിലീസിന് മുൻപ് തന്നെ തരംഗമാവുന്നതെന്ന് മറ്റൊരു സവിശേഷത.

എന്തു സംഭവിച്ചാലും കുറുപ്പ് ഒ ടിടിക്ക് നൽകില്ലെന്നും തിയറ്ററിൽ തന്നെ റിലീസ് ചെയ്യും എന്ന നിർമ്മാതാക്കളുടെ നിശ്ചയദാർഢ്യത്തോടെ ഉള്ള പ്രഖ്യാപനത്തിന് സിനിമ ലോകം നൽകുന്ന പിന്തുണ കൂടിയാണ് സിനിമയുടെ മുൻ‌കൂർ ബുക്കിങ് വെളിവാക്കുന്നത്. പ്രഖ്യാപന സമയം മുതൽ വാർത്തകളിൽ നിറഞ്ഞു നിന്ന കുറുപ്പ് എന്ന ചിത്രം പ്രദർശനത്തിന് തയ്യാറെടുക്കുമ്പോൾ ആകാംക്ഷ ഉയർത്തിയിരുന്നു. സുകുമാരക്കുറുപ്പ് എന്ന വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട അധികം ചർച്ച ചെയ്യപ്പെടാതിരുന്ന കുറേയധികം വിവരങ്ങളാണ് ചിത്രം പറയുന്നത്. സുകുമാരക്കുറുപ്പ് എവിടെയാണ് എന്നതിനെപ്പറ്റി അന്വേഷണ ഉദ്യോഗസ്ഥർക്കും കേരളത്തിലെ ഓരോരുത്തർക്കും ഓരോ കഥകളാണ് പറയാനുണ്ടാവുക. ദുൽഖർ ഈ സിനിമയിലെ നായകനെന്നതിന് അപ്പുറത്ത് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം എന്ന തരത്തിൽ തന്നെയാണ് കഥയൊരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിൻറെ സംവിധായകനും എഴുത്തുകാരും പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9839/malayalam-movie-kurup)