---
title: "പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം: കോർപ്പറേഷൻ ഓഫീസിൽ വ്യാപാരികളുടെ യോഗം ചേര്‍ന്നു"
english_title: "Plastic waste disposal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98400/plastic-waste-disposal"
published_at: "2023-02-20T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f3555c6ed0f_Picsart_23-02-20_16-33-32-165.jpg"
keywords: []
---

# പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം: കോർപ്പറേഷൻ ഓഫീസിൽ വ്യാപാരികളുടെ യോഗം ചേര്‍ന്നു

> **Lead Summary:** വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം സംബന്ധിച്ച നടപടികൾ കാര്യക്ഷമമാക്കുന്നതിനായി ഉദ്യോഗസ്ഥരുടെയും, വ്യാപാരി സംഘടന പ്രതിനിധികളുടെയും യോഗം കോര്‍പ്പറേഷന്‍ ഓഫീസില്‍ മേയര്‍ അഡ്വ.ടി.ഒ മോഹനന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയ പദ്ധതികളോട് സഹകരിക്കുന്നതിനും, പദ്ധതിയില്‍ ചേരാത്ത വ്യാപാര സ്ഥാപനങ്ങള്‍ ചേരുന്നതിനും, യൂസര്‍ ഫീ സമയബന്ധിതമായി ഹരിതകര്‍മ്മസേനയ്ക്ക് നല്‍കുന്നതിനും യോഗം തീരുമാനിച്ചു.

## Article Content

വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം സംബന്ധിച്ച നടപടികൾ കാര്യക്ഷമമാക്കുന്നതിനായി ഉദ്യോഗസ്ഥരുടെയും, വ്യാപാരി സംഘടന പ്രതിനിധികളുടെയും യോഗം കോര്‍പ്പറേഷന്‍ ഓഫീസില്‍ മേയര്‍ അഡ്വ.ടി.ഒ മോഹനന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയ പദ്ധതികളോട് സഹകരിക്കുന്നതിനും, പദ്ധതിയില്‍ ചേരാത്ത വ്യാപാര സ്ഥാപനങ്ങള്‍ ചേരുന്നതിനും, യൂസര്‍ ഫീ സമയബന്ധിതമായി ഹരിതകര്‍മ്മസേനയ്ക്ക് നല്‍കുന്നതിനും യോഗം തീരുമാനിച്ചു.

പ്ലാസ്റ്റിക് മാലിന്യം തീരെയില്ലാത്ത സ്ഥാപനങ്ങൾ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ച് യൂസര്‍ഫീ ഈടാക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ മേയർ അറിയിച്ചു. അതോടൊപ്പം വ്യാപാരികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള അനാവശ്യ കാലതാമസം ഒഴിവാക്കി പരമാവധി വേഗത്തില്‍ നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കും എന്നും മേയർ അറിയിച്ചു.

യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, പി ഷമീമ ടീച്ചര്‍, സുരേഷ് ബാബു എളയാവൂര്‍, സിയാദ് തങ്ങള്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി പി ബൈജു, നിര്‍മ്മല്‍ ഭാരത് ട്രസ്റ്റ് എം ഡി ഫഹദ് മുഹമ്മദ്, ശുചിത്വ മിഷന്‍ പ്രോജക്ട് ഓഫീസര്‍ സിറാജുദ്ദീന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായ സമിതി, മര്‍ച്ചന്‍റ്സ് ചേമ്പര്‍ ഭാരവാഹികള്‍, ചിക്കന്‍, ബേക്കറി, ഫ്രൂട്സ്, ഫിഷ് മര്‍ച്ചന്‍റസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98400/plastic-waste-disposal)