---
title: "യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച്      പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി"
english_title: "Youth Congress workers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98401/youth-congress-workers"
published_at: "2023-02-20T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f358c0721c9_Screenshot_2023-02-20-16-47-29-41_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച്      പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

> **Lead Summary:** **പയ്യന്നൂർ**: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്റ്റേഷനു മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. മുഖ്യമന്ത്രിയ്ക്കെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ സാഹചര്യത്തിലായിരുന്നു പയ്യന്നൂരിൽ രണ്ട് പേരെ പോലീസ് കരുതൽ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയ്ക്കെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം പ്രസിഡണ്ട് ഭരത് ഡി പൊതുവാൾ, കെ.എസ്.യു പയ്യന്നൂർ അസംബ്ലി പ്രസിഡണ്ട് ആകാശ് ഭാസ്ക്കരൻ, അർജുൻ കോറോം എന്നിവരെ മുൻകരുതലായി പോലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

**പയ്യന്നൂർ**: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്റ്റേഷനു മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. മുഖ്യമന്ത്രിയ്ക്കെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ സാഹചര്യത്തിലായിരുന്നു പയ്യന്നൂരിൽ രണ്ട് പേരെ പോലീസ് കരുതൽ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയ്ക്കെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം പ്രസിഡണ്ട് ഭരത് ഡി പൊതുവാൾ, കെ.എസ്.യു പയ്യന്നൂർ അസംബ്ലി പ്രസിഡണ്ട് ആകാശ് ഭാസ്ക്കരൻ, അർജുൻ കോറോം എന്നിവരെ മുൻകരുതലായി പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇതിൽ പ്രതിഷേധിച്ചാണ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സ്റ്റേഷൻ്റെ കവാടത്തിൽ മാർച്ച് പൊലീസ് തടഞ്ഞു. പ്രാദേശിക കോൺഗ്രസ് നേതാക്കളായ എ പി നാരായണൻ, വി.സി.നാരായണൻ, കെ കെ ഫൽഗുനൻ, കെ ജയരാജ്, അഡ്വ.ഡി.കെ ഗോപിനാഥ്, കെ മോഹനൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. കരുതൽ തടങ്കലിലാക്കിയവരെ ഉടൻ മോചിപ്പിക്കാമെന്ന ഡി വൈ എസ് പി യുടെ ഉറപ്പിലാണ് പ്രവർത്തകർ പിരിഞ്ഞു പോയത്. അവരെ ഉടൻ മോചിപ്പിച്ചില്ലെങ്കിൽ കോൺഗ്രസ് പ്രവർത്തകരടക്കം മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാൻ മുന്നിട്ടിറങ്ങുമെന്നും നേതാക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98401/youth-congress-workers)