---
title: "കുംഭംവാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി "
english_title: "Kumbhavavubali; Thousands came to Tirunelli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98435/kumbhavavubali-thousands-came-to-tirunelli"
published_at: "2023-02-20T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f37f89f3873_thirunelli.jpg"
keywords: []
---

# കുംഭംവാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി 

> **Lead Summary:** **തിരുനെല്ലി: **കുംഭംവാവുബലിക്ക് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങളെത്തി. പാപനാശിനിക്കരയിൽ തിങ്കളാഴ്ച രാവിലെ അഞ്ചിന് തുടങ്ങിയ ബലിതർപ്പണം 12വരെ നീണ്ടു. കെ.എൽ. ശങ്കര നാരായണ ശർമ, കെ.എൽ. രാധാകൃഷ്ണ ശർമ, പുതുമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, അരിങ്ങോട്ടില്ലം രാമചന്ദ്രൻ നമ്പൂതിരി ക്ഷേത്രത്തിൽ നടത്തിയ വിശേഷാൽ പൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.

## Article Content

**തിരുനെല്ലി: **കുംഭംവാവുബലിക്ക് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങളെത്തി. പാപനാശിനിക്കരയിൽ തിങ്കളാഴ്ച രാവിലെ അഞ്ചിന് തുടങ്ങിയ ബലിതർപ്പണം 12വരെ നീണ്ടു. കെ.എൽ. ശങ്കര നാരായണ ശർമ, കെ.എൽ. രാധാകൃഷ്ണ ശർമ, പുതുമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, അരിങ്ങോട്ടില്ലം രാമചന്ദ്രൻ നമ്പൂതിരി ക്ഷേത്രത്തിൽ നടത്തിയ വിശേഷാൽ പൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.

കീഴ്‌ശാന്തിമാരായ കെ.എൽ. രാമചന്ദ്ര ശർമ, ഗണേഷ് ഭട്ട് എന്നിവർ സഹകാർമികരായി. ക്ഷേത്രത്തിലെത്തിയവർക്ക് ദേവസ്വം രാവിലെയും ഉച്ചയ്ക്കും വൈകീട്ടും കാപ്പിയും ലഘുഭക്ഷണവും നൽകി. വിവിധ പ്രവർത്തനങ്ങൾക്ക് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ കെ.സി. സദാനന്ദൻ, മാനേജർ പി.കെ. പ്രേമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98435/kumbhavavubali-thousands-came-to-tirunelli)