---
title: " ജ​ന​കീ​യ പ്ര​തി​രോ​ധ യാ​ത്ര​ കുമ്പളയിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​താ​ക കൈ​മാ​റി ഉ​ദ്​​ഘാ​ട​നം ചെ​യ്തു"
english_title: "Chief Minister Pinarai Vijayan handed over the victory flag in Janakeya Antirodha Yatra Kumbala Inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98442/chief-minister-pinarai-vijayan-handed-over-the-victory-flag-in-janakeya-antirodha-yatra-kumbala-inaugurated"
published_at: "2023-02-20T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f38369ad6b6_CPIM.jpg"
keywords: []
---

#  ജ​ന​കീ​യ പ്ര​തി​രോ​ധ യാ​ത്ര​ കുമ്പളയിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​താ​ക കൈ​മാ​റി ഉ​ദ്​​ഘാ​ട​നം ചെ​യ്തു

> **Lead Summary:** **കാസർകോട്‌:** സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ യാ​ത്ര​ കുമ്പളയിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​താ​ക കൈ​മാ​റി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര സ​ർ​ക്കാ​റി​​ന്‍റെ വ​ർ​ഗീ​യ ന​യ​ങ്ങ​ൾ​ക്കും കേ​ര​​​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ക്കു​ന്ന​തി​നെ​തി​രെ​യും കേ​ര​ള​ത്തിന്‍റെ ജ​ന​കീ​യ ബ​ദ​ൽ ന​യ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും വേ​ണ്ടി​യാ​ണ്​ യാ​ത്ര ന​ട​ത്തു​ന്ന​ത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കാസർകോട് ജില്ലയിൽ അഞ്ചിടങ്ങളിലാണ് പര്യടനം. ശേഷം കണ്ണൂർ ജില്ലയിലേക്ക് കടക്കും. 140 മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്ന്​ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി മാ​ർ​ച്ച്‌ 18ന്‌ ​ത​ല​സ്ഥാ​ന​ത്ത്‌ സ​മാ​പി​ക്കും. എം. ​സ്വ​രാ​ജ്, പി.​കെ. ബി​ജു, സി.​എ​സ്. സു​ജാ​ത, കെ.​ടി. ജ​ലീ​ൽ, ജ​യ്​​ക്​ സി. ​തോ​മ​സ്​ എ​ന്നി​വ​രാ​ണ്​ യാ​ത്ര​യി​ലെ സ്​​ഥി​രം അം​ഗ​ങ്ങ​ൾ.

## Article Content

**കാസർകോട്‌:** സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ യാ​ത്ര​ കുമ്പളയിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​താ​ക കൈ​മാ​റി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര സ​ർ​ക്കാ​റി​​ന്‍റെ വ​ർ​ഗീ​യ ന​യ​ങ്ങ​ൾ​ക്കും കേ​ര​​​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ക്കു​ന്ന​തി​നെ​തി​രെ​യും കേ​ര​ള​ത്തിന്‍റെ ജ​ന​കീ​യ ബ​ദ​ൽ ന​യ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും വേ​ണ്ടി​യാ​ണ്​ യാ​ത്ര ന​ട​ത്തു​ന്ന​ത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കാസർകോട് ജില്ലയിൽ അഞ്ചിടങ്ങളിലാണ് പര്യടനം. ശേഷം കണ്ണൂർ ജില്ലയിലേക്ക് കടക്കും. 140 മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്ന്​ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി മാ​ർ​ച്ച്‌ 18ന്‌ ​ത​ല​സ്ഥാ​ന​ത്ത്‌ സ​മാ​പി​ക്കും. എം. ​സ്വ​രാ​ജ്, പി.​കെ. ബി​ജു, സി.​എ​സ്. സു​ജാ​ത, കെ.​ടി. ജ​ലീ​ൽ, ജ​യ്​​ക്​ സി. ​തോ​മ​സ്​ എ​ന്നി​വ​രാ​ണ്​ യാ​ത്ര​യി​ലെ സ്​​ഥി​രം അം​ഗ​ങ്ങ​ൾ.

സ്വീ​ക​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ പൗ​ര​​പ്ര​മു​ഖ​ർ, വ്യ​വ​സാ​യി​ക​ൾ, എ​ഴു​ത്തു​കാ​ർ, സം​രം​ഭ​ക​ർ തു​ട​ങ്ങി​യ​വ​രു​മാ​യി കേ​ര​ള വി​ക​സ​ന​ത്തെ​കു​റി​ച്ചും സ​ർ​ക്കാ​റി​​​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​കു​റി​ച്ചും ച​ർ​ച്ച ന​ട​ത്തും. അ​വ​രു​ടെ പ​രാ​തി​ക​ൾ കേ​ൾ​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ ന​ട​പ​ടി​ക്ക് ​ശി​പാ​ർ​ശ ചെ​യ്യും. ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98442/chief-minister-pinarai-vijayan-handed-over-the-victory-flag-in-janakeya-antirodha-yatra-kumbala-inaugurated)