---
title: "കൊട്ടിയൂരിൽ പ്രതിരോധ സദസ് സംഘടിപ്പിച്ചു. "
english_title: "A defense meeting was organized at Kotiyur."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98468/A-defense-meeting-was-organized-at-Kottiyoor"
published_at: "2023-02-20T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f3990ee0ac6_kottiyoorhj.jpg"
keywords: []
---

# കൊട്ടിയൂരിൽ പ്രതിരോധ സദസ് സംഘടിപ്പിച്ചു. 

> **Lead Summary:** **കൊട്ടിയൂർ : **വർധിച്ച് വരുന്ന വന്യമൃഗ ശല്യത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് പ്രതിരോധ സദസ് സംഘടിപ്പിച്ചു. നീണ്ടുനോക്കി ടൗണിൽ വച്ച് നടന്ന പ്രതിരോധ സദസ് അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. വന്യമൃഗ ശല്യവും കർഷകരുടെ എന്ന വിഷയത്തിൽ എ കെ സി സി മാനന്തവാടി രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ സംസാരിച്ചു.

## Article Content

**കൊട്ടിയൂർ : **വർധിച്ച് വരുന്ന വന്യമൃഗ ശല്യത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് പ്രതിരോധ സദസ് സംഘടിപ്പിച്ചു. നീണ്ടുനോക്കി ടൗണിൽ വച്ച് നടന്ന പ്രതിരോധ സദസ് അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. വന്യമൃഗ ശല്യവും കർഷകരുടെ എന്ന വിഷയത്തിൽ എ കെ സി സി മാനന്തവാടി രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ സംസാരിച്ചു.

വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടികളെ പറ്റി അഡ്വ. ജിജിൽ ജോസഫ് വിശദീകരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് പ്രസിഡന്റ് എസ് ജെ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി എം ജെ റോബിൻ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98468/A-defense-meeting-was-organized-at-Kottiyoor)