---
title: "അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ വരുന്ന ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവീസുകൾ പുനഃക്രമീകരിച്ചു."
english_title: "Services at the international airport have been rescheduled for this coming Wednesday and Thursday."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98474/services-at-the-international-airport-have-been-rescheduled-for-this-coming-wednesday-and-thursday"
published_at: "2023-02-20T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f3a1bd9e9ba_asasfg.jpg"
keywords: []
---

# അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ വരുന്ന ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവീസുകൾ പുനഃക്രമീകരിച്ചു.

> **Lead Summary:** തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ വരുന്ന ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവീസുകൾ പുനഃക്രമീകരിച്ചു. ബുധനും വ്യാഴവും 12.30 മുതൽ 4.30 വരെയുള്ള സർവീസുകൾ ആണ് പുനഃക്രമീകരിച്ചത്.

## Article Content

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ വരുന്ന ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവീസുകൾ പുനഃക്രമീകരിച്ചു. ബുധനും വ്യാഴവും 12.30 മുതൽ 4.30 വരെയുള്ള സർവീസുകൾ ആണ് പുനഃക്രമീകരിച്ചത്.

അറ്റകുറ്റ പണികൾക്കായാണ് റൺവേ അടയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് സർവീസുകൾ പുനഃക്രമീകരിച്ചത്. യാത്രക്കാർ വിമാനക്കമ്പനികളെ ബന്ധപ്പെടണമെന്ന് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം റെയില്‍പാതകള്‍ ബലപ്പെടുത്തുന്നതിന്റെയും പുതുക്കാട്, തൃശൂര്‍ സ്റ്റേഷനുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്രെയില്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി റെയില്‍വേ. 25 മുതല്‍ 27 വരെയാണ് നിയന്ത്രണങ്ങള്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98474/services-at-the-international-airport-have-been-rescheduled-for-this-coming-wednesday-and-thursday)