---
title: "‘ശ്രീനരസിംഹ കീർത്തി’ പുരസ്കാരത്തിന്​ ഗായിക കെ.എസ്. ചിത്രയെ തെരഞ്ഞെടുത്തു."
english_title: "Singer K.S. won the 'Sreena Simha Keerthi' award. The picture is selected."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98484/singer-ks-won-the-sreena-simha-keerthi-award-the-picture-is-selected"
published_at: "2023-02-20T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f3ad2c2db93_k_s_chithrtA.jpg"
keywords: []
---

# ‘ശ്രീനരസിംഹ കീർത്തി’ പുരസ്കാരത്തിന്​ ഗായിക കെ.എസ്. ചിത്രയെ തെരഞ്ഞെടുത്തു.

> **Lead Summary:** **ചാലക്കുടി**: മേലൂർ വിഷ്ണുപുരം നരസിംഹമൂർത്തി ക്ഷേത്രം ട്രസ്റ്റിന്റെ നാലാമത്തെ ‘ശ്രീനരസിംഹ കീർത്തി’ പുരസ്കാരത്തിന്​ ഗായിക കെ.എസ്. ചിത്രയെ തെരഞ്ഞെടുത്തു. 2017 മുതൽ നൽകി വരുന്നതാണ് അര ലക്ഷം രൂപയും പൊന്നാടയും ശില്പവും അടങ്ങുന്ന പുരസ്കാരം. വിഷ്ണുപുരം മഹാക്ഷേത്രത്തിലെ പ്രതിഷ്ഠദിനത്തോടും നവഗ്രഹ പ്രതിഷ്ഠ ഘോഷങ്ങളോടും അനുബന്ധിച്ച് ക്ഷേത്ര സന്നിധിയിൽ നടത്തുന്ന സമാദരണ സന്ധ്യയിൽ ബുധനാഴ്ച വൈകുന്നേരം ഏഴിന്​ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി പുരസ്കാരം സമ്മാനിക്കും. തുടർന്ന്​ ഭജനസന്ധ്യയുണ്ട്​. 24ന് രാവിലെ ഒമ്പതിനും 9.30നും മധ്യേ നവഗ്രഹ പ്രതിഷ്ഠ നടക്കും. വാർത്തസമ്മേളനത്തിൽ സെക്രട്ടറി ലെനീഷ് ആനേലി, പ്രോഗ്രാം കൺവീനർ കെ.ജി. ഹരിദാസ്, രതീഷ് കൊളക്കാട്ടിൽ, മുരളി കുട്ടപ്പൻ നാനാട്ടിൽ, സുരേഷ് കുമാർ എട്ടുവീട്ടിൽ എന്നിവർ പ​ങ്കെടുത്തു.

## Article Content

**ചാലക്കുടി**: മേലൂർ വിഷ്ണുപുരം നരസിംഹമൂർത്തി ക്ഷേത്രം ട്രസ്റ്റിന്റെ നാലാമത്തെ ‘ശ്രീനരസിംഹ കീർത്തി’ പുരസ്കാരത്തിന്​ ഗായിക കെ.എസ്. ചിത്രയെ തെരഞ്ഞെടുത്തു. 2017 മുതൽ നൽകി വരുന്നതാണ് അര ലക്ഷം രൂപയും പൊന്നാടയും ശില്പവും അടങ്ങുന്ന പുരസ്കാരം. വിഷ്ണുപുരം മഹാക്ഷേത്രത്തിലെ പ്രതിഷ്ഠദിനത്തോടും നവഗ്രഹ പ്രതിഷ്ഠ ഘോഷങ്ങളോടും അനുബന്ധിച്ച് ക്ഷേത്ര സന്നിധിയിൽ നടത്തുന്ന സമാദരണ സന്ധ്യയിൽ ബുധനാഴ്ച വൈകുന്നേരം ഏഴിന്​ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി പുരസ്കാരം സമ്മാനിക്കും. തുടർന്ന്​ ഭജനസന്ധ്യയുണ്ട്​. 24ന് രാവിലെ ഒമ്പതിനും 9.30നും മധ്യേ നവഗ്രഹ പ്രതിഷ്ഠ നടക്കും. വാർത്തസമ്മേളനത്തിൽ സെക്രട്ടറി ലെനീഷ് ആനേലി, പ്രോഗ്രാം കൺവീനർ കെ.ജി. ഹരിദാസ്, രതീഷ് കൊളക്കാട്ടിൽ, മുരളി കുട്ടപ്പൻ നാനാട്ടിൽ, സുരേഷ് കുമാർ എട്ടുവീട്ടിൽ എന്നിവർ പ​ങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98484/singer-ks-won-the-sreena-simha-keerthi-award-the-picture-is-selected)