---
title: " ചെറുപുഴയിലെ അനീറ്റ ചികിത്സാ സഹായ സമിതി: സമാഹരിച്ചത് 35, 28,023 രൂപ"
english_title: " Anita Medical Aid Committee, Cherupuzha: Raised Rs. 35,28,023"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9854/anita-medical-aid-committee-cherupuzha-raised-rs-3528023"
published_at: "2021-11-10T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b86817790f_aneeta.jpg"
keywords: []
---

#  ചെറുപുഴയിലെ അനീറ്റ ചികിത്സാ സഹായ സമിതി: സമാഹരിച്ചത് 35, 28,023 രൂപ

> **Lead Summary:** കണ്ണൂർ: അതീവ ഗുരുതരമായ സ്കിൻക്യാൻസർ ബാധിച്ച ചെറുപുഴ ഗ്രാമപഞ്ചായത്തിലെ പുളിമൂട്ടിൽ അനീറ്റയുടെ ചികാത്സാസഹായ സമിതി ലക്ഷ്യത്തിനടുത്തെത്തിയതായി സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അരിയിച്ചു. ഇതു വരെ 35, 28,023 രൂപയാണ് സമാഹരിച്ചത്.

## Article Content

കണ്ണൂർ: അതീവ ഗുരുതരമായ സ്കിൻക്യാൻസർ ബാധിച്ച ചെറുപുഴ ഗ്രാമപഞ്ചായത്തിലെ പുളിമൂട്ടിൽ അനീറ്റയുടെ ചികാത്സാസഹായ സമിതി ലക്ഷ്യത്തിനടുത്തെത്തിയതായി സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അരിയിച്ചു. ഇതു വരെ 35, 28,023 രൂപയാണ് സമാഹരിച്ചത്.

അനീറ്റയുടെ ചികിത്സയ്ക്ക് 40 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.17, 83,905 രൂപ വിവിധ സ്ക്വാഡുകൾ സമാഹരിച്ചു. ബാക്കി തുക ചെക്കായും അക്കൗണ്ടിലുമാണ് ലഭിച്ചത്. സമൂഹത്തിലെ വിവിധ തുറകളിലെ ആളുകൾ കൈയയച്ച് സഹായിച്ചു. അനീറ്റയുടെ കോവിഡ് വാക്സിനേഷൻ പൂർത്തിയായാലുടൻ ചികിത്സ ആരംഭിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്.അലക്സാണ്ടർ, വൈസ്.പ്രസി. റെജി പുളിക്കൽ ചെയർമാൻ കെ. ഡി. പ്രവീൺ, കൺവീനർ കെ.കെ.ജോയി, ജോ.കൺവീനർമാരായ പി.എം. സെബാസ്റ്റ്യൻ, കെ.സി.പ്രസൂൺ, പ്രിൻസ് വെളളക്കട, ജോർജ് മുള്ളൻമട, വി.ജി.ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.

ഒക്ടോബർ 18നാണ് സംഘാടക സമിതി യോഗം ചേർന്നത്. തുടർന്ന് 101 അംഗ ചികിത്സാ സഹായ സമിതി യോഗം ചേർന്ന് ജനപങ്കാളിത്തത്തോടെ ദ്രുതഗതിയിൽ പ്രവർത്തനം ആരംഭിക്കുകയായിരുന്നു. തിരുമേനി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ പുളിമൂട്ടിൽ അജോ ജോയിയുടെ ഭാര്യയാണ് അനീറ്റ. നാലു വയസും ഒന്നര വയസുമുള്ള രണ്ട് കുട്ടികൾ ഇവർക്കുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9854/anita-medical-aid-committee-cherupuzha-raised-rs-3528023)