---
title: "കോഴിക്കോട് കൂട്ടബലാത്സംഗം, മദ്യം നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ചു: രണ്ട് പേർ കസ്റ്റഡിയില്‍"
english_title: "Kozhikode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98551/kozhikode"
published_at: "2023-02-21T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f46535ce3a3_102796_1532561726.jpg"
keywords: []
---

# കോഴിക്കോട് കൂട്ടബലാത്സംഗം, മദ്യം നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ചു: രണ്ട് പേർ കസ്റ്റഡിയില്‍

> **Lead Summary:** **കോഴിക്കോട്**: പെണ്‍കുട്ടിക്കുണ്ടായ മാനസികാസ്വാസ്ഥ്യം ശ്രദ്ധിയില്‍പ്പെട്ട കോളേജ് അധികൃതര്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് കൂട്ട ബലാത്സംഗത്തിന്റെ കാര്യം പുറത്തറിയുന്നത്. നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പ്രതികളെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**കോഴിക്കോട്**: പെണ്‍കുട്ടിക്കുണ്ടായ മാനസികാസ്വാസ്ഥ്യം ശ്രദ്ധിയില്‍പ്പെട്ട കോളേജ് അധികൃതര്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് കൂട്ട ബലാത്സംഗത്തിന്റെ കാര്യം പുറത്തറിയുന്നത്. നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പ്രതികളെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തു.

നഗരത്തില്‍ ഒളിവില്‍ താമസിക്കുന്നതിനിടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണിന്റ സിഗ്നല്‍ ഉപയോഗിച്ചാണ് ലൊക്കേഷന്‍ മനസിലാക്കുകയും ഇവരെ പിടിക്കൂടാനായതുമെന്ന് പോലീസ് അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും . കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത് .

ഫെബ്രുവരി 18ന് രാത്രി ബീച്ചിന് സമീപം പ്രതികളിലൊരാള്‍ താമസിക്കുന്ന കെട്ടിടത്തില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി മദ്യം നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതി. അടുത്ത ദിവസം രാവിലെ ബോധം വന്ന ശേഷം പെണ്‍കുട്ടി തന്റെ സുഹൃത്തിനെ വിളിച്ചു വരുത്തിയാണ് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്.

  പെണ്‍കുട്ടിക്കുണ്ടായ മാനസികാസ്വാസ്ഥ്യം ശ്രദ്ധിയില്‍പ്പെട്ട കോളേജ് അധികൃതര്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് കൂട്ട ബലാത്സംഗത്തിന്റെ കാര്യം പുറത്തറിയുന്നത്. തുടര്‍ന്ന് കുടുംബത്തെ വിവരമറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98551/kozhikode)