---
title: "ക്യാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Organized cancer awareness class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98574/organized-cancer-awareness-class"
published_at: "2023-02-21T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f477086d799_Screenshot_2023-02-21-13-13-00-05_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ക്യാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **പായം**: കരിയാല്‍ നവപ്രഭ വായനശാല വനിത വേദിയുടെയും, പായം കുടുംബക്ഷേമ കേന്ദ്രത്തിന്റെയും, പത്താം വാര്‍ഡ് കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ കരിയാല്‍ നവപ്രഭ ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍ ക്യാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പായം പഞ്ചായത്ത് വൈ: പ്രസിഡന്റ് അഡ്വ: എം.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പായം**: കരിയാല്‍ നവപ്രഭ വായനശാല വനിത വേദിയുടെയും, പായം കുടുംബക്ഷേമ കേന്ദ്രത്തിന്റെയും, പത്താം വാര്‍ഡ് കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ കരിയാല്‍ നവപ്രഭ ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍ ക്യാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പായം പഞ്ചായത്ത് വൈ: പ്രസിഡന്റ് അഡ്വ: എം.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

എഡിഎസ് മെമ്പര്‍ അരുണ ഉത്തമന്‍ അധ്യക്ഷത വഹിച്ചു. വനിത വേദി സെക്രട്ടി ബിന്ദു.എം.കെ ,ഷിതു കരിയാല്‍, വായനശാല സെക്രട്ടറി കെ.ടി രഞ്ചിത്ത്, സിനി ഉമേഷ്, ആശ വര്‍ക്കര്‍ ശ്രീജ, ഹരീന്ദ്രന്‍, രമണി പി.വി തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് സലീം, മുബഷീറ എന്നിവര്‍ ക്യാന്‍സര്‍ ബോധവത്കരണ ക്ലാസ്സ് എടുത്തു. തുടര്‍ന്ന് പ്രഷര്‍, ഷുഗര്‍ പരിശോധനയും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98574/organized-cancer-awareness-class)