---
title: "പാചക വാതക, മണ്ണെണ്ണ വിലവർധനവിനെതിരെ കണ്ണൂർ പോസ്‌റ്റോഫീസിനു മുന്നിൽ അടുപ്പ് കൂട്ടി സമരം "
english_title: "strike Against fuel price hike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9858/strike-against-fuel-price-hike"
published_at: "2021-11-10T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b89b0a8b63_adupp.jpg"
keywords: []
---

# പാചക വാതക, മണ്ണെണ്ണ വിലവർധനവിനെതിരെ കണ്ണൂർ പോസ്‌റ്റോഫീസിനു മുന്നിൽ അടുപ്പ് കൂട്ടി സമരം 

> **Lead Summary:** പാചക വാതക, മണ്ണെണ്ണ വിലവർധനവിനെതിരെ കെ എസ് ടി യൂ വനിതകളുടെ നേതൃത്വത്തിൽ കണ്ണൂർ ആർ എസ് പോസ്‌റ്റോഫീസിനു മുന്നിൽ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു. കെ എസ് ടി യൂ സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു

## Article Content

പാചക വാതക, മണ്ണെണ്ണ വിലവർധനവിനെതിരെ കെ എസ് ടി യൂ വനിതകളുടെ നേതൃത്വത്തിൽ കണ്ണൂർ ആർ എസ് പോസ്‌റ്റോഫീസിനു മുന്നിൽ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു. കെ എസ് ടി യൂ സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു

ദിവസേനയാണ് മനുഷ്യരെ കൊള്ളയടിക്കുന്നത്. ജനജീവിതത്തിന്റെ വാങ്ങൽ കഴിവിനെ ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. കഴിഞ്ഞ ആറ് വർഷമായി 100 ലേറെ തവണയാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലവർധിപ്പിച്ചത് എന്നും ഇത് ജനങ്ങളെ പ്രതികൂല അവസ്ഥയിൽ ബാധിക്കുകയാണെന്നും എൻ ചന്ദ്രൻ പറഞ്ഞു കോമള ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. മേരി ചാക്കോ ,ദാമോദരൻ മാസ്റ്റർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9858/strike-against-fuel-price-hike)