---
title: "പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ബാലസഭ നടന്നു"
english_title: "Peringom Wayakkara Grama Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98591/peringom-wayakkara-grama-panchayat"
published_at: "2023-02-21T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f48ebe45cf1_Picsart_23-02-21_14-53-57-526.jpg"
keywords: []
---

# പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ബാലസഭ നടന്നു

> **Lead Summary:** **പെരിങ്ങോം**: വയക്കര ഗ്രാമ പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയുടെ ഭാഗമായി പെരിങ്ങോത്ത് ബാലസഭ നടന്നു.പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഫാത്തിമ ബിവി അധ്യക്ഷയായി.

## Article Content

**പെരിങ്ങോം**: വയക്കര ഗ്രാമ പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയുടെ ഭാഗമായി പെരിങ്ങോത്ത് ബാലസഭ നടന്നു.പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഫാത്തിമ ബിവി അധ്യക്ഷയായി.

ജില്ലാ റിസോഴ്സ് പേഴ്‌സൺ ടി.വി യശോദ ബാലസഭ എന്ത് ,എന്തിന് എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.തുടർന്ന് കോട്ടും പാട്ടും പരിപാടി നടന്നു.ശേഷം സി വി മധു നയിക്കുന്ന കുരുത്തോല കളരി ഒറിഗാമി പരിശീലനവും കളിയരങ്ങും നടക്കും.സി ഡി സ് വൈസ് ചെയർപേഴ്‌സൺ കെ രാധാമണി ,ഉപസമിതി കൺവീനർ ഉഷ മധു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98591/peringom-wayakkara-grama-panchayat)