---
title: "സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Organized free eye treatment camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98606/organized-free-eye-treatment-camp"
published_at: "2023-02-21T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f49cc97e7d5_IMG-20230221-WA0126.jpg"
keywords: []
---

# സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **തലശ്ശേരി:** വിവിധ ലയണ്‍സ് ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെയും കണ്ണാശുപത്രികളുടെയും നേതൃത്വത്തില്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. തലശ്ശേരി ബിഇഎംപി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ നിരവധി പേര്‍ പരിശോധന നടത്തി. ടെലിച്ചേരി ലയണ്‍സ് ക്ലബ്ബ്, ധര്‍മ്മടം ലയണ്‍സ് ക്ലബ്, തലശ്ശേരി മിഡ് ടൗണ്‍ ലയണ്‍സ് ക്ലബ്, ബൈത്തുല്‍ മാള്‍ ചാരിറ്റബിള്‍, ട്രസ്റ്റ്, തലശ്ശേരി ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രി, ഡിബിസിഎസ് എന്നിവയുടം സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്.

## Article Content

**തലശ്ശേരി:** വിവിധ ലയണ്‍സ് ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെയും കണ്ണാശുപത്രികളുടെയും നേതൃത്വത്തില്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. തലശ്ശേരി ബിഇഎംപി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ നിരവധി പേര്‍ പരിശോധന നടത്തി. ടെലിച്ചേരി ലയണ്‍സ് ക്ലബ്ബ്, ധര്‍മ്മടം ലയണ്‍സ് ക്ലബ്, തലശ്ശേരി മിഡ് ടൗണ്‍ ലയണ്‍സ് ക്ലബ്, ബൈത്തുല്‍ മാള്‍ ചാരിറ്റബിള്‍, ട്രസ്റ്റ്, തലശ്ശേരി ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രി, ഡിബിസിഎസ് എന്നിവയുടം സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്.

പിഎംജെഫ് ലയണ്‍ ഡോ പി സുധീര്‍ ക്യാമ്പിന്റെ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം ഒ റോസ്ലി, തലശ്ശേരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ലയണ്‍ പി വി ലക്ഷ്മണന്‍, പ്രൊഴ എ പി സുബൈര്‍, ദീലീപ് മാസ്റ്റര്‍, റിനില്‍ മനോഹര്‍, ബാലകൃഷ്ണന്‍ കുഞ്ഞി കൃഷ്ണന്‍, രാഗേഷ് കരുണന്‍ എന്നിവര്‍ സംസാരിച്ചു.ക്യാമ്പില്‍ തിമിര രോഗം കണ്ടെത്തിയവര്‍ക്ക് സൗജന്യ തുടര്‍ ചികിസ്തയും ലഭ്യമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98606/organized-free-eye-treatment-camp)