---
title: "ഹൈക്കോടതി ഉത്തരവുകള്‍ ഇനി മലയാളത്തിലും "
english_title: "High Court orders now in Malayalam also"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98613/high-court-orders-now-in-malayalam-also"
published_at: "2023-02-21T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4a1f744275_Screenshot_2023-02-21-16-15-06-03_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഹൈക്കോടതി ഉത്തരവുകള്‍ ഇനി മലയാളത്തിലും 

> **Lead Summary:** ഹൈക്കോടതി ഉത്തരവുകള്‍ ഇനി മലയാളത്തിലും.കോടതി ഉത്തരവ് പ്രാദേശിക ഭാഷയിലാക്കാനുള്ള ചരിത്ര തീരുമാനം നടപ്പിലാക്കി കേരള ഹൈക്കോടതി.നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് രണ്ട് ഉത്തരവുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ മലയാളത്തില്‍ പുറത്തിറക്കിയത്. രാജ്യത്തെ ഹൈക്കോടതികളില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി.

## Article Content

ഹൈക്കോടതി ഉത്തരവുകള്‍ ഇനി മലയാളത്തിലും.കോടതി ഉത്തരവ് പ്രാദേശിക ഭാഷയിലാക്കാനുള്ള ചരിത്ര തീരുമാനം നടപ്പിലാക്കി കേരള ഹൈക്കോടതി.നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് രണ്ട് ഉത്തരവുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ മലയാളത്തില്‍ പുറത്തിറക്കിയത്. രാജ്യത്തെ ഹൈക്കോടതികളില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി.

കടുകട്ടി ഇംഗ്ലീഷ് പദപ്രയോഗങ്ങള്‍. സാധാരണക്കാര്‍ക്ക് മനസിലാകാത്ത നിയമസംഹിതകള്‍. കോടതി വിധിന്യായങ്ങള്‍ വായിച്ചുമനസിലാക്കിയെടുക്കാന്‍ സാധാരണക്കാരന് പെടാപ്പാടായിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് ഉത്തരവുകള്‍ മലയാളത്തിലാക്കുന്നത്. കോടതിയുത്തരവുകളെ സാധാരണക്കാരുമായി അടുപ്പിക്കുന്നതിന് പ്രാദേശികഭാഷകളില്‍ പരിഭാഷ വേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് തന്നെ അടുത്തയിടെ നിരീക്ഷിച്ചിരുന്നു.

കേരളാ ഹൈക്കോടതിയാണ് ഈ നിര്‍ദേശം അംഗീകരിച്ച് രണ്ട് ഉത്തരവുകള്‍ മലയാളത്തിലാക്കി പുറത്തിറക്കിയത്. ചീഫ് ജസ്റ്റീസ് എം മണികുമാര്‍, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവാണ് മലയാളത്തിലാക്കി ഹൈക്കോടതി വെബ് സൈറ്റില്‍ ആദ്യം അപ്ലോഡ് ചെയ്തത്. ഉത്തരവ് മലയാളത്തിലും പുറത്തുവന്നെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ഇംഗ്ലീഷ് വിധിന്യായത്തിനാകും നിയമസാധുതയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98613/high-court-orders-now-in-malayalam-also)