---
title: "പുതിയ തലമുറ ലാഘവ ത്തോടെ സഹിത്യം കൈകാര്യം ചെയ്യുന്നുവെന്ന് എഴുത്തുകാരൻ ഡോ: കെ.പി മോഹനൻ"
english_title: "K P mohanan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98617/k-p-mohanan"
published_at: "2023-02-21T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4a634d35ad_Picsart_23-02-21_16-27-34-873.jpg"
keywords: []
---

# പുതിയ തലമുറ ലാഘവ ത്തോടെ സഹിത്യം കൈകാര്യം ചെയ്യുന്നുവെന്ന് എഴുത്തുകാരൻ ഡോ: കെ.പി മോഹനൻ

> **Lead Summary:** **പാനൂർ:** പുതിയ തലമുറ ലാഘവ ത്തോടെ സഹിത്യം കൈകാര്യം ചെയ്യുന്നുവെന്ന് എഴുത്തുകാരൻ ഡോ: കെ.പി മോഹനൻ. കെ.പാനൂർ ചരമദിനത്തിൽ പാനൂർ മേഖല സംഘടിപ്പിച്ച ഓർമ്മയിലെ കെ ത്രയം എന്ന പേരിൽ പാനൂർ കെ. തായാട്ട്, കെ. പൊന്ന്യം അനുസ്മരണ സായാഹ്നം പാനൂരിൽ ഉദ് ഘാടനം ചെയ്ത് , സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തിന്റെ ലോകം ജനാധിപത്യവല്ക്കരിക്ക പ്പെട്ടതോടെ എഴുത്ത് അനായാസം കൈകാര്യം ചെയ്ത് സാഹിത്യ കൃതികളുടെ എണ്ണം കൂടുകയും ഗുണം കുറയുകയും ചെയ്തു.

## Article Content

**പാനൂർ:** പുതിയ തലമുറ ലാഘവ ത്തോടെ സഹിത്യം കൈകാര്യം ചെയ്യുന്നുവെന്ന് എഴുത്തുകാരൻ ഡോ: കെ.പി മോഹനൻ. കെ.പാനൂർ ചരമദിനത്തിൽ പാനൂർ മേഖല സംഘടിപ്പിച്ച ഓർമ്മയിലെ കെ ത്രയം എന്ന പേരിൽ പാനൂർ കെ. തായാട്ട്, കെ. പൊന്ന്യം അനുസ്മരണ സായാഹ്നം പാനൂരിൽ ഉദ് ഘാടനം ചെയ്ത് , സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തിന്റെ ലോകം ജനാധിപത്യവല്ക്കരിക്ക പ്പെട്ടതോടെ എഴുത്ത് അനായാസം കൈകാര്യം ചെയ്ത് സാഹിത്യ കൃതികളുടെ എണ്ണം കൂടുകയും ഗുണം കുറയുകയും ചെയ്തു.

കെ ത്രയത്തിലെ എഴുത്തുകാർ പ്രശസ്തിക്കു വേണ്ടി ശ്രമിമാക്കാതെ അവനവനെ മാറ്റി നിർത്തിയാണ് പ്രവർത്തിച്ചത്. അവരന്നു അധികാരി സ്ഥാനങ്ങളിലിരിക്കുന്നവരെ അലോസരപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. . കവിയൂർ രാജഗോപാലൻ അധ്യക്ഷത വഹിച്ചു.

രാജു കാട്ടുപുനം കെ. തായാട്ടിനെയും, പൊന്ന്യം ചന്ദ്രൻ , കെ പൊന്ന്യേത്തേയും .ഡോ.ടി.കെ അനിൽകുമാർ കെ പാനൂരിനെയും അനുസ്മരിച്ചു. പവിത്രൻ മൊകേരി സ്വാഗതവും മുസ്തഫ കമാൽ, നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98617/k-p-mohanan)