---
title: "ആലക്കോട് തട്ട് ക്വാറിയ്ക്ക് സമീപം വൻതോതിൽ ഭൂമി വിണ്ടുകീറി"
english_title: "Alakode Thatt Quarry"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98621/alakode-thatt-quarry"
published_at: "2023-02-21T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4a8d1e95ee_Picsart_23-02-21_16-34-50-108.jpg"
keywords: []
---

# ആലക്കോട് തട്ട് ക്വാറിയ്ക്ക് സമീപം വൻതോതിൽ ഭൂമി വിണ്ടുകീറി

> **Lead Summary:** **ആലക്കോട്**: പാത്തൻപാറ നരയൻകല്ല് തട്ട് ക്വാറിയ്ക്ക് സമീപം വൻതോതിൽ ഭൂമി വിണ്ടുകീറി. ഇതിനെ തുടർന്ന് മീറ്ററുകൾ വീതിയിൽ വിടവ് രൂപപ്പെട്ടിരിക്കുകയാണ്. ചില ഭാഗത്ത്‌ മണ്ണ് ഇടിഞ്ഞു താഴ്ന്നിട്ടുമുണ്ട്. ചെങ്കുത്തായ പ്രദേശത്തു പ്രവർത്തിക്കുന്ന ക്വറിയുടെ 500ഓളം മീറ്റർ മുകൾ ഭാഗത്തായാണ് ഭൂമി വിണ്ടു കീറിയത്. ഇതോടെ താഴ്ന്നു കിടക്കുന്ന പാത്തൻപാറ, മയിലംപെട്ടി പ്രദേശങ്ങളിലുള്ളവർ ഭീതിയിലായി.

## Article Content

**ആലക്കോട്**: പാത്തൻപാറ നരയൻകല്ല് തട്ട് ക്വാറിയ്ക്ക് സമീപം വൻതോതിൽ ഭൂമി വിണ്ടുകീറി. ഇതിനെ തുടർന്ന് മീറ്ററുകൾ വീതിയിൽ വിടവ് രൂപപ്പെട്ടിരിക്കുകയാണ്. ചില ഭാഗത്ത്‌ മണ്ണ് ഇടിഞ്ഞു താഴ്ന്നിട്ടുമുണ്ട്. ചെങ്കുത്തായ പ്രദേശത്തു പ്രവർത്തിക്കുന്ന ക്വറിയുടെ 500ഓളം മീറ്റർ മുകൾ ഭാഗത്തായാണ് ഭൂമി വിണ്ടു കീറിയത്. ഇതോടെ താഴ്ന്നു കിടക്കുന്ന പാത്തൻപാറ, മയിലംപെട്ടി പ്രദേശങ്ങളിലുള്ളവർ ഭീതിയിലായി.

മഴക്കാലത്ത് ഇതിൽ വെള്ളമിറങ്ങി ഉരുളപൊട്ടൽ പോലുള്ള കെടുത്തികൾക്ക് കാരണമാകുമെന്നാണ് അവരുടെ ഭയം. ഒന്നരപതിറ്റാണ്ട് മുൻപാണ് ഇവിടെ ക്വാറിയുടെയും ക്രഷറിന്റെയും പ്രവർത്തനം തുടങ്ങിയത്. തുടക്കത്തിൽ ക്വാറിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതുമൂലം നരയൻകല്ല് തട്ട് അങ്കണവാടിയുടെ പ്രവർത്തനം നിലച്ച അവസ്ഥയായി.

ക്വാറിയിലെ സ്ഫോടനങ്ങളെ തുടർന്ന് അങ്കണവാടി കെട്ടിടത്തിന് വിള്ളൽ വീണിരുന്നു.ഇതിനെ തുടർന്ന് കുട്ടികളെ അങ്കണവാടിയിലേക്ക് അയയ്ക്കാൻ രക്ഷിതാക്കൾ തയ്യാറാകാത്തതാണ് പ്രവർത്തനം മന്ദിഭവിക്കാൻ കരണം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98621/alakode-thatt-quarry)