---
title: "കണ്ണൂരിലെ സി.പി.എമ്മിനെ തോൽപ്പിച്ചാൽ കേരളത്തിൽ വിജയം നേടാൻ കഴിയും: ബി.ജെ.പി.ദേശീയ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98637/kannur"
published_at: "2023-02-21T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4bb8b85dd5_IMG-20230221-WA0170.jpg"
keywords: []
---

# കണ്ണൂരിലെ സി.പി.എമ്മിനെ തോൽപ്പിച്ചാൽ കേരളത്തിൽ വിജയം നേടാൻ കഴിയും: ബി.ജെ.പി.ദേശീയ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം 

> **Lead Summary:** കണ്ണൂരിലെ സി.പി.എമ്മിനെ തോൽപ്പിച്ചാൽ കേരളത്തിൽ വിജയം നേടാൻ കഴിയും: ബി.ജെ.പി.ദേശീയ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം കേരളത്തിൻ്റെ നാഭി എന്നു പറഞ്ഞാൽ കണ്ണൂരാണ് .അങ്ങിനെയുള്ള കണ്ണൂരിലെ സി.പി.എമ്മിനെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ കേരളത്തിൽ ബി.ജെ.പി.ക്ക് ജയിക്കാൻ കഴിയുമെന്ന് ബി.ജെ.പി.ദേശീയ സിക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം പറഞ്ഞു. കാശ്മീറിൻ്റെ പ്രത്യേക പദവിയായ 370 വ കുപ്പ് എടുത്ത് കളഞ്ഞാൽ അവിടെ ചോരപ്പുഴ ഒഴുകുമെന്ന് പറഞ്ഞവർക്ക് അവിടെയിപ്പോൾ ത്രിവർണ്ണ പതാക പാറിക്കളിക്കുന്നത് കാണേണ്ടി വന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

കണ്ണൂരിലെ സി.പി.എമ്മിനെ തോൽപ്പിച്ചാൽ കേരളത്തിൽ വിജയം നേടാൻ കഴിയും: ബി.ജെ.പി.ദേശീയ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം കേരളത്തിൻ്റെ നാഭി എന്നു പറഞ്ഞാൽ കണ്ണൂരാണ് .അങ്ങിനെയുള്ള കണ്ണൂരിലെ സി.പി.എമ്മിനെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ കേരളത്തിൽ ബി.ജെ.പി.ക്ക് ജയിക്കാൻ കഴിയുമെന്ന് ബി.ജെ.പി.ദേശീയ സിക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം പറഞ്ഞു. കാശ്മീറിൻ്റെ പ്രത്യേക പദവിയായ 370 വ കുപ്പ് എടുത്ത് കളഞ്ഞാൽ അവിടെ ചോരപ്പുഴ ഒഴുകുമെന്ന് പറഞ്ഞവർക്ക് അവിടെയിപ്പോൾ ത്രിവർണ്ണ പതാക പാറിക്കളിക്കുന്നത് കാണേണ്ടി വന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്പൂർണ്ണ യോഗം ബി ജെ പി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ഉൽഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. ബി ജെ പി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ദേശീയ വൈസ് പ്രസിഡണ്ട് എ.പി.അബ്ദുള്ളക്കുട്ടി, ബി ജെ പി ദേശീയ-സംസ്ഥാന - ജില്ലാ നേതാക്കളായ പി കെ .കൃഷ്ണദാസ്, എം.ടി.രമേശ്, കെ.രഞ്ചിത്ത്, എ.ദാമോദരൻ, പി.കെ.വേലായുധൻ ,കെ.കെ.വിനോദ് കുമാർ, ടി.പി. ജയചന്ദ്രൻ മാസ്റ്റർ, ബിജു ഏളക്കുഴി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98637/kannur)