---
title: "രണ്ട് പ്ലാസ്റ്റിക് ബാരലുകളിലായി സൂക്ഷിച്ച 100 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു."
english_title: "100 liters of wash stored in two plastic barrels were found and destroyed."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98648/100-liters-of-wash-stored-in-two-plastic-barrels-were-found-and-destroyed"
published_at: "2023-02-21T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4c9f3898d5_vashfv.jpg"
keywords: []
---

# രണ്ട് പ്ലാസ്റ്റിക് ബാരലുകളിലായി സൂക്ഷിച്ച 100 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു.

> **Lead Summary:** **മട്ടന്നൂർ : ** മട്ടന്നൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണനും പാർട്ടിയും ചാവശ്ശേരി പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിൽ രണ്ട് പ്ലാസ്റ്റിക് ബാരലുകളിലായി സൂക്ഷിച്ച ചാരായം വാറ്റുവാൻ പാകപ്പെടുത്തിയ 100 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു. പ്രതിയെക്കുറിച്ച് അന്വേഷിച്ച് വരുന്നു.

## Article Content

**മട്ടന്നൂർ : ** മട്ടന്നൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണനും പാർട്ടിയും ചാവശ്ശേരി പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിൽ രണ്ട് പ്ലാസ്റ്റിക് ബാരലുകളിലായി സൂക്ഷിച്ച ചാരായം വാറ്റുവാൻ പാകപ്പെടുത്തിയ 100 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു. പ്രതിയെക്കുറിച്ച് അന്വേഷിച്ച് വരുന്നു.

എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി.വി.സുലൈമാൻ, സിവിൽ എക് സൈസ് ഓഫീസർമാരായ എം.പി.ഹാരിസ്, എം.കെ.വിവേക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എൻ. ലിജിന എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98648/100-liters-of-wash-stored-in-two-plastic-barrels-were-found-and-destroyed)