---
title: "ലഹരിക്കെതിരെ കായിക ലഹരി; സൗഹൃദ ക്രിക്കറ്റ് മത്സരം ഇരിട്ടി എക്സൈസ് റെയിഞ്ച് ജേതാക്കൾ "
english_title: "Sports addiction vs. addiction; Friendly cricket match Irtti Excise Range Winners"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98652/sports-addiction-vs-addiction-friendly-cricket-match-irtti-excise-range-winners"
published_at: "2023-02-21T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4cc19205e3_excicce.jpg"
keywords: []
---

# ലഹരിക്കെതിരെ കായിക ലഹരി; സൗഹൃദ ക്രിക്കറ്റ് മത്സരം ഇരിട്ടി എക്സൈസ് റെയിഞ്ച് ജേതാക്കൾ 

> **Lead Summary:** **ഇരിട്ടി: **കേരള എക്സൈസ് വകുപ്പ് വിമുക്തിമിഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടന്നു വരുന്ന വിമുക്തി ലഹരി വിരുദ്ധ ക്യാംപയിൻ്റെ ഭഗമായി ഇരിട്ടി എക്സൈസ് റെയിഞ്ച് - ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ എന്നിവയുടെ l നേതൃത്വത്തിൽ പുന്നാട് എ.ടി.സ്പോർട്സ് ടർഫിൽ വെച്ച് നടന്നു ഇരിട്ടി മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ ശ്രീ ശ്രീജ ടി വി അധ്യക്ഷത വഹിച്ച ചടങ്ങിൽ KSESA വൈസ് പ്രസിഡന്റ്‌ ശ്രീ നെൽസൺ ടി തോമസ് സ്വാഗതം ആശംസിച്ചു ഇരിട്ടി മുൻസിപൽ ചെയർ പേഴ്സൺ കെ ശ്രീലത പരിപാടി ഉത്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി: **കേരള എക്സൈസ് വകുപ്പ് വിമുക്തിമിഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടന്നു വരുന്ന വിമുക്തി ലഹരി വിരുദ്ധ ക്യാംപയിൻ്റെ ഭഗമായി ഇരിട്ടി എക്സൈസ് റെയിഞ്ച് - ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ എന്നിവയുടെ l നേതൃത്വത്തിൽ പുന്നാട് എ.ടി.സ്പോർട്സ് ടർഫിൽ വെച്ച് നടന്നു ഇരിട്ടി മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ ശ്രീ ശ്രീജ ടി വി അധ്യക്ഷത വഹിച്ച ചടങ്ങിൽ KSESA വൈസ് പ്രസിഡന്റ്‌ ശ്രീ നെൽസൺ ടി തോമസ് സ്വാഗതം ആശംസിച്ചു ഇരിട്ടി മുൻസിപൽ ചെയർ പേഴ്സൺ കെ ശ്രീലത പരിപാടി ഉത്ഘാടനം ചെയ്തു.

എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ രജിത്ത് സി ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വീറും വാശിയും നിറത്ത സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത എക്സൈസ് ടീമിനെതിരെ സ്കൂൾപി.ടി.എ ടീമിന് നിശ്ചിത 10 ഓവറിൽ 105 റൺസ് നേടാനെ സാധിച്ചുള്ളൂ എക്സൈസ് ടീമിന് വേണ്ടി  ബിജു കെകെ 1 ഓവറിൽ  4 റൺസ് വഴങ്ങി  4 വിക്കറ്റ് നേടി മികച്ച ബൗളിംഗ് കാഴ്ച വെച്ചു.നേരത്തെ സ്കൂൾ പി ടി എ  ടീമിന് വേണ്ടി പ്രതീപൻ മാസ്റ്റർ 34 റൺസ് നേടി,. മറുപടി ബാറ്റിംഗിൽ വിജയിക്കാനാവശ്യമായ 107 റൺസ് രണ്ട് ഓവർ ശേഷിക്കേ  വെറും 4 വിക്കറ്റ് നഷ്ടത്തിൽ  നേടി ഇരിട്ടി എക്സൈസ് റെയിഞ്ച് ജേതാക്കളായി.

ഇരിട്ടി എക്സൈസ് ടീമിന് വേണ്ടി ഇൻസ്‌പെക്ടർ രജിത്ത് 25 പന്തിൽ  57 റൺസ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു, 34 റൺസും 2 വിക്കറ്റും നേടിയ സി ഈ ഓ റിനീഷ് ഓർക്കട്ടേരി മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു, മികച്ച ബൗളർ സി ഈ ഓ ബിജു കെകെ, മികച്ച ബാറ്റർ രജിത്ത് സി എന്നിവർ ട്രോഫികൾ ഏറ്റുവാങ്ങി സിവിൽ എക്സൈസ് ഓഫീസർ ശ്രീ സജേഷ് പികെ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ സിവിൽ എക്സൈസ് ഓഫീസർ ശ്രീ സനേഷ് കെ പി സ്വാഗതം ആശംസിച്ചു.ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ശ്രീജ  ഉത്ഘാടനം ചെയ്തു,ഇരിട്ടി മുൻസിപാലിറ്റി പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീ സുരേഷ് കെ   വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു പി ടി എ പ്രസിഡന്റ്‌ ശ്രീ സന്തോഷ്‌ കോയിറ്റി നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98652/sports-addiction-vs-addiction-friendly-cricket-match-irtti-excise-range-winners)