---
title: "ബസിനുള്ളിൽ യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം കാണിച്ച കണ്ടക്ടർ അറസ്റ്റിൽ."
english_title: "Conductor arrested for sexually assaulting passenger in bus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98679/conductor-arrested-for-sexually-assaulting-passenger-in-bus"
published_at: "2023-02-21T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4dfb4cd9e7_ZXzccc.jpg"
keywords: []
---

# ബസിനുള്ളിൽ യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം കാണിച്ച കണ്ടക്ടർ അറസ്റ്റിൽ.

> **Lead Summary:** **വർക്കല: **ബസിനുള്ളിൽ യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം കാണിച്ച കണ്ടക്ടർ അറസ്റ്റിൽ. മേൽവെട്ടൂർ ശ്രീചിത്തിര വീട്ടിൽ ആദർശിനെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വർക്കല റൂട്ടിൽ സർവിസ് നടത്തുന്ന ശ്രീനന്ദ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണിയാൾ. ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**വർക്കല: **ബസിനുള്ളിൽ യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം കാണിച്ച കണ്ടക്ടർ അറസ്റ്റിൽ. മേൽവെട്ടൂർ ശ്രീചിത്തിര വീട്ടിൽ ആദർശിനെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വർക്കല റൂട്ടിൽ സർവിസ് നടത്തുന്ന ശ്രീനന്ദ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണിയാൾ. ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.

വർക്കല സ്വദേശിനിയായ യുവതിയുടെ പരാതിയിൻമേലാണ് പൊലീസ് നടപടി ഉണ്ടായത്. ഇക്കഴിഞ്ഞ പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് യുവതി പരാതി നൽകിയത്. ചൊവ്വാഴ്ച യുവതിയുടെ മൊഴി രേഖപ്പെടുത്തിയാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98679/conductor-arrested-for-sexually-assaulting-passenger-in-bus)