---
title: "ടാങ്കറുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ചു; 12 പേർ മരിച്ചതായി സംശയം"
english_title: "The bus collided with the tanker and caught fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9868/the-bus-collided-with-the-tanker-and-caught-fire"
published_at: "2021-11-10T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b8dfa1626b_IMG-20211110-WA0043-01.jpeg"
keywords: []
---

# ടാങ്കറുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ചു; 12 പേർ മരിച്ചതായി സംശയം

> **Lead Summary:**  രാജസ്ഥാനില്‍ ബാര്‍മര്‍-ജോധ്പൂര്‍ ഹൈവേയില്‍ ടാങ്കറുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചു. അപകടത്തില്‍ 12 പേര്‍ മരിച്ചതായാണ് സംശയിക്കുന്നത്. 10 പേരെ ഇതുവരെ അപകടസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടം നടക്കുന്നതിന് മുമ്പ് ബസില്‍ 25 പേരാണ് യാത്ര ചെയ്തിരുന്നത്. സംഭവത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടവും പൊലീസും സ്ഥലത്തെത്തി. പച്പദ്ര എം.എല്‍.എ മദന്‍ പ്രജാപത്, മന്ത്രി സുഖ്റാം വിഷ്ണോയി, ഡിവിഷണല്‍ കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തെത്തി. ബസ് രാവിലെ 9:55 ന് ബലോത്രയില്‍ നിന്ന് പുറപ്പെട്ടതാണെന്നും, ഇതിനിടെ എതിര്‍വശത്ത് നിന്ന് വന്ന ടാങ്കര്‍ ഇടിച്ച് ബസിന് തീപിടിച്ചുവെന്നും യാത്രക്കാരിലൊരാള്‍ പറഞ്ഞു. 10 പേരെ പുറത്തെടുത്തെങ്കിലും ബാക്കിയുള്ള യാത്രക്കാരെ കുറിച്ച് വിവരമൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കുണ്ടായി.

## Article Content

 രാജസ്ഥാനില്‍ ബാര്‍മര്‍-ജോധ്പൂര്‍ ഹൈവേയില്‍ ടാങ്കറുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചു. അപകടത്തില്‍ 12 പേര്‍ മരിച്ചതായാണ് സംശയിക്കുന്നത്. 10 പേരെ ഇതുവരെ അപകടസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടം നടക്കുന്നതിന് മുമ്പ് ബസില്‍ 25 പേരാണ് യാത്ര ചെയ്തിരുന്നത്. സംഭവത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടവും പൊലീസും സ്ഥലത്തെത്തി. പച്പദ്ര എം.എല്‍.എ മദന്‍ പ്രജാപത്, മന്ത്രി സുഖ്റാം വിഷ്ണോയി, ഡിവിഷണല്‍ കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തെത്തി. ബസ് രാവിലെ 9:55 ന് ബലോത്രയില്‍ നിന്ന് പുറപ്പെട്ടതാണെന്നും, ഇതിനിടെ എതിര്‍വശത്ത് നിന്ന് വന്ന ടാങ്കര്‍ ഇടിച്ച് ബസിന് തീപിടിച്ചുവെന്നും യാത്രക്കാരിലൊരാള്‍ പറഞ്ഞു. 10 പേരെ പുറത്തെടുത്തെങ്കിലും ബാക്കിയുള്ള യാത്രക്കാരെ കുറിച്ച് വിവരമൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9868/the-bus-collided-with-the-tanker-and-caught-fire)