---
title: "വാർധക്യ പെൻഷൻ വായ്പാ കുടിശ്ശികയിലേക്ക് നിർബന്ധ പൂർവം മാറ്റി; ബേങ്ക് മാനേജർക്കെതിരെ കേസ്"
english_title: "Case against kelakam bank manager"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9870/case-against-kelakam-bank-manager"
published_at: "2021-11-10T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b8ef911655_2018-07-05.jpg"
keywords: []
---

# വാർധക്യ പെൻഷൻ വായ്പാ കുടിശ്ശികയിലേക്ക് നിർബന്ധ പൂർവം മാറ്റി; ബേങ്ക് മാനേജർക്കെതിരെ കേസ്

> **Lead Summary:**  കേളകം: കുടിശ്ശികയായ കാർഷിക ലോണിൽ പെൻഷൻ തുക അനുവാദമില്ലാതെ വകയിരുത്തിയ സംഭവത്തിൽ കേളകം ഗ്രാമീൺ ബാങ്ക് മാനേജർക്കെതിരെ കേസെടുത്തു.

## Article Content

 കേളകം: കുടിശ്ശികയായ കാർഷിക ലോണിൽ പെൻഷൻ തുക അനുവാദമില്ലാതെ വകയിരുത്തിയ സംഭവത്തിൽ കേളകം ഗ്രാമീൺ ബാങ്ക് മാനേജർക്കെതിരെ കേസെടുത്തു.

കഴിഞ്ഞ ആഗസ്റ്റ് 11 ന് കേളകം സ്വദേശി മുളക്കെക്കുടി രത്നമ്മ തന്റെ വാർദ്ധക്യപെൻഷൻ വാങ്ങാൻ ബേങ്കിൽ എത്തിയപ്പോഴാണ് സംഭവം. പെൻഷൻ ഇനത്തിൽ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന തുകയിൽ നിന്നും കാർഷിക ലോണിന്റെ കുടിശികയായി അടയ്ക്കാനുള്ള 17000 രൂപ മാനേജർ അവരുടെ സമ്മതമോ ,അറിവോ ഇല്ലാതെ ബാങ്ക് ലോണിൽ വരവ് വെച്ചതാണ് കേസിനാസ്പദമായ സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9870/case-against-kelakam-bank-manager)