---
title: "സംസ്ഥാനത്തെ പൊതു ഇടങ്ങളില്‍ പരമാവധി സ്ഥലത്ത് സി.സി.ടി.വി ക്യാമറകള്‍"
english_title: "CCTV cameras at maximum number of public places in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98718/CCTV-cameras-at-maximum-number-of-public-places-in-the-state"
published_at: "2023-02-21T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5012de79d1_ghbjkn.jpg"
keywords: []
---

# സംസ്ഥാനത്തെ പൊതു ഇടങ്ങളില്‍ പരമാവധി സ്ഥലത്ത് സി.സി.ടി.വി ക്യാമറകള്‍

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ പൊതു ഇടങ്ങളില്‍ പരമാവധി സ്ഥലത്ത് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ജില്ല പൊലീസ് മേധാവികൾ മുന്‍കൈയെടുക്കണമെന്ന് ഉന്നത പൊലീസ് യോഗത്തിൽ നിർദേശം. ഇതിനായി വ്യാപാരികളുടെ സംഘടനകള്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹായം തേടാം. വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ക്യാമറകളില്‍ ഒരെണ്ണം റോഡിലെ ദൃശ്യങ്ങള്‍ ലഭിക്കത്തക്കവിധം ക്രമീകരിക്കണമെന്ന് ആവശ്യപ്പെടണം. എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്‍റെ അടിയന്തര സഹായ നമ്പരായ 112ല്‍ ലഭിക്കുന്ന കോളുകള്‍ക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സഹായം ലഭ്യമാക്കണമെന്നും നിർദേശിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ പൊതു ഇടങ്ങളില്‍ പരമാവധി സ്ഥലത്ത് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ജില്ല പൊലീസ് മേധാവികൾ മുന്‍കൈയെടുക്കണമെന്ന് ഉന്നത പൊലീസ് യോഗത്തിൽ നിർദേശം. ഇതിനായി വ്യാപാരികളുടെ സംഘടനകള്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹായം തേടാം. വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ക്യാമറകളില്‍ ഒരെണ്ണം റോഡിലെ ദൃശ്യങ്ങള്‍ ലഭിക്കത്തക്കവിധം ക്രമീകരിക്കണമെന്ന് ആവശ്യപ്പെടണം. എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്‍റെ അടിയന്തര സഹായ നമ്പരായ 112ല്‍ ലഭിക്കുന്ന കോളുകള്‍ക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സഹായം ലഭ്യമാക്കണമെന്നും നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98718/CCTV-cameras-at-maximum-number-of-public-places-in-the-state)