---
title: "ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ തെറിച്ചു വീണ് അപകടം: കോഴിക്കോട് 23 കാരന് ദാരുണാന്ത്യം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98797/accident"
published_at: "2023-02-22T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5bb5635644_IMG-20230222-WA0063.jpg"
keywords: []
---

# ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ തെറിച്ചു വീണ് അപകടം: കോഴിക്കോട് 23 കാരന് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട്**: ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീണ് കോളിക്കൽ സ്വദേശി മരണപ്പെട്ടു. കോളിക്കല്‍ ആശാരിക്കണ്ടി അബ്ദുല്‍ നാസറിന്റെ മകന്‍ അനീസ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ബാലുശ്ശേരി എകരൂൽ കരുമലയിൽ വെച്ചായിരുന്നു അപകടം. രാവിലെ അപകടം നടന്നയുടനെ അനീസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

## Article Content

**കോഴിക്കോട്**: ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീണ് കോളിക്കൽ സ്വദേശി മരണപ്പെട്ടു. കോളിക്കല്‍ ആശാരിക്കണ്ടി അബ്ദുല്‍ നാസറിന്റെ മകന്‍ അനീസ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ബാലുശ്ശേരി എകരൂൽ കരുമലയിൽ വെച്ചായിരുന്നു അപകടം. രാവിലെ അപകടം നടന്നയുടനെ അനീസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ടോടെയാണ് അനീസ് മരിച്ചത്. കോളിക്കലിൽ പിതാവിനൊപ്പം ബേക്കറി നടത്തി വരികയായിരുന്നു മകൻ അനീസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98797/accident)