---
title: "കോണ്‍ഗ്രസിന് തിരിച്ചടി; മുതിര്‍ന്ന നേതാവ് ആം ആദ്മി പാർട്ടിയിൽ ചേർന്നു"
english_title: "The senior Congress leader joined the Aam Aadmi Party"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9880/the-senior-congress-leader-joined-the-aam-aadmi-party"
published_at: "2021-11-10T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b94f6a277f_IMG-20211110-WA0018-01.jpeg"
keywords: []
---

# കോണ്‍ഗ്രസിന് തിരിച്ചടി; മുതിര്‍ന്ന നേതാവ് ആം ആദ്മി പാർട്ടിയിൽ ചേർന്നു

> **Lead Summary:**  പഞ്ചാബില്‍ മുതിര്‍ന്ന കോൺഗ്രസ് നേതാവ് രമണ്‍ ബഹല്‍ ആം ആദ്മിയില്‍ ചേര്‍ന്നു. മജ്ഹ മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ളയാളാണ് രമണ്‍.ഹിന്ദു സമുദായത്തില്‍ നിന്നുള്ള നേതാവായ രമണ്‍ പാര്‍ട്ടിവിട്ടത് കോണ്‍ഗ്രസിന് ക്ഷീണം ചെയ്യും. മുന്‍ ഐ.ജി കുന്‍വര്‍ വിജയ് പര്‍താപ് സിംഗിന് ശേഷം മജ്ഹയില്‍ നിന്ന് പാര്‍ട്ടി വിടുന്ന നേതാവാണ് രമണ്‍.

## Article Content

 പഞ്ചാബില്‍ മുതിര്‍ന്ന കോൺഗ്രസ് നേതാവ് രമണ്‍ ബഹല്‍ ആം ആദ്മിയില്‍ ചേര്‍ന്നു. മജ്ഹ മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ളയാളാണ് രമണ്‍.ഹിന്ദു സമുദായത്തില്‍ നിന്നുള്ള നേതാവായ രമണ്‍ പാര്‍ട്ടിവിട്ടത് കോണ്‍ഗ്രസിന് ക്ഷീണം ചെയ്യും. മുന്‍ ഐ.ജി കുന്‍വര്‍ വിജയ് പര്‍താപ് സിംഗിന് ശേഷം മജ്ഹയില്‍ നിന്ന് പാര്‍ട്ടി വിടുന്ന നേതാവാണ് രമണ്‍.

പഞ്ചാബ് സ്റ്റേറ്റ് സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡിന്റെ ചെയര്‍മാനായിരുന്നു രമണ്‍. 2017 ലെ തെരഞ്ഞെടുപ്പില്‍ മജ്ഹയില്‍ ഒരു സീറ്റും നേടാനാകാതിരുന്ന ആം ആദ്മി അടിത്തറ വിപുലമാക്കാനുള്ള ശ്രമത്തിലാണ്. മുന്‍ മന്ത്രിയും ഗുരുദാസ്പൂരില്‍ നിന്ന് നാല് തവണ എം.എല്‍.എയുമായ ഖുഷാല്‍ ബഹലിന്റെ മകനായ രമണ്‍, രണ്ട് തവണ ഗുരുദാസ്പൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9880/the-senior-congress-leader-joined-the-aam-aadmi-party)