---
title: "നാല് പുരസ്കാരങ്ങൾ: ആഘോഷ നിറവിൽ വയനാട് കലക്ട്രേറ്റ് "
english_title: "Vayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98828/vayanad"
published_at: "2023-02-22T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5d21258e0c_IMG-20230222-WA0037.jpg"
keywords: []
---

# നാല് പുരസ്കാരങ്ങൾ: ആഘോഷ നിറവിൽ വയനാട് കലക്ട്രേറ്റ് 

> **Lead Summary:** **കൽപ്പറ്റ**: സംസ്ഥാന സർക്കാരിൻ്റെ നാല് റവന്യൂ പുരസ്കാരങ്ങൾ വയനാടിന് . നാല് സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചതിൻ്റെ ആഘോഷ നിറവിലാണ് വയനാട് കലക്ട്രേറ്റ്. മിനി കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ എ ഗീത കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. എ.ഡി.എം. എൻ - ഐ. ഷാജു, ഡെപ്യൂട്ടി കലക്ടർമാർ റവന്യൂ വകുപ്പ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കും ലഡു വിതരണവും നടത്തി.

## Article Content

**കൽപ്പറ്റ**: സംസ്ഥാന സർക്കാരിൻ്റെ നാല് റവന്യൂ പുരസ്കാരങ്ങൾ വയനാടിന് . നാല് സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചതിൻ്റെ ആഘോഷ നിറവിലാണ് വയനാട് കലക്ട്രേറ്റ്. മിനി കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ എ ഗീത കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. എ.ഡി.എം. എൻ - ഐ. ഷാജു, ഡെപ്യൂട്ടി കലക്ടർമാർ റവന്യൂ വകുപ്പ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കും ലഡു വിതരണവും നടത്തി.

. മികച്ച കലക്ടർ, സബ് കലക്ടർ, മികച്ച കലക്ട്രേറ്റ്, മികച്ച റവന്യു ഡിവിഷൻ എന്നീ പുരസ്കാരങ്ങളാണ് വയനാടിന് ലഭിച്ചത്‌. റവന്യൂ വകുപ്പിൻ്റെ കൂട്ടായ പ്രവർത്തനത്തിന് അംഗീകാരമാണ് വയനാടിന് ലഭിച്ച നാല് പുരസ്കാരങ്ങളെന്ന് ജില്ലാ കലക്ടർ എ ഗീത പറഞ്ഞു. 24- ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98828/vayanad)