---
title: "കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂൾ സുവർണ്ണ ജൂബിലി സമാപനവും, വാർഷികാഘോഷവും ഫെബ്രുവരി 24-ന്"
english_title: "Kolithut Government LP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98845/kolithut-government-lp-school"
published_at: "2023-02-22T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5df4499de7_Picsart_23-02-22_14-46-30-349.jpg"
keywords: []
---

# കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂൾ സുവർണ്ണ ജൂബിലി സമാപനവും, വാർഷികാഘോഷവും ഫെബ്രുവരി 24-ന്

> **Lead Summary:**  **കേളകം**:ശാന്തിഗിരിയിലെ കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂൾ സുവർണ്ണ ജൂബിലി സമാപനവും, വാർഷികാഘോഷവും ഫെബ്രുവരി 24 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയ അങ്കണത്തിൽ നടക്കുമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് പി എ. ലിസി , ആഘോഷകമ്മിറ്റി ചെയർമാൻ ജോർജ് കുപ്പക്കാട്ട് ,എസ് ആർ ജി കൺവീനർ എൻ ജെ സജീഷ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി,വികസന സമിതി അംഗം ജോർജ് കാക്കനാട്ട് എന്നിവർ കേളകത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

 **കേളകം**:ശാന്തിഗിരിയിലെ കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂൾ സുവർണ്ണ ജൂബിലി സമാപനവും, വാർഷികാഘോഷവും ഫെബ്രുവരി 24 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയ അങ്കണത്തിൽ നടക്കുമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് പി എ. ലിസി , ആഘോഷകമ്മിറ്റി ചെയർമാൻ ജോർജ് കുപ്പക്കാട്ട് ,എസ് ആർ ജി കൺവീനർ എൻ ജെ സജീഷ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി,വികസന സമിതി അംഗം ജോർജ് കാക്കനാട്ട് എന്നിവർ കേളകത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒപ്പം പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും കേളകം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും ഒത്തുചേരുന്ന ഈ സുവർണ്ണ ജൂബിലി നാടിൻറെ ചരിത്രപുസ്തകത്തിൽ തങ്കലിപികളിൽ എഴുതിചേർക്കുന്ന അവിസ്മരണീയ മുഹൂർത്തമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് ശാന്തിഗിരിയിലെ കുടിയേറ്റ ജനത.

സുവർണ്ണ ജൂബിലിസമാപന സമ്മേളനം വെള്ളിയാഴ്ച നാലുമണിക്ക് കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷിനെ അധ്യക്ഷതയിൽ അഡ്വ.സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ ഇരിട്ടി എ.ഇ.ഒ. കെ.എ. ബാബുരാജ് സുവനീർ പ്രകാശനം നടത്തും . കേളകം പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഓഫീസർ ജാൻസി മാത്യു എൻ്റോവ് മെൻറ് വിതരണം നടത്തും.  ഫാദർ സന്തോഷ് ഒറവാറന്തറ അനുഗ്രഹപ്രഭാഷണം നടത്തും .

ഇരിട്ടി ബി പി സി തുളസീധരൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എം സുനീന്ദ്രൻ ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, പിടിഎ പ്രസിഡണ്ട് ജിൻസി കാട്ടുപാലത്ത്, മദർ പിടിഎ പ്രസിഡണ്ട് സൗമ്യ ബിനു ,എസ് എം സി ചെയർമാൻ സിജു മുഞ്ഞനാട്ട്, വികസന സമിതി അംഗം ജോർജ് കാക്കനാട്, സീനിയർ അസിസ്റ്റൻറ് ഉല്ലാസ് ജി ആർ ,പൂർവ്വ വിദ്യാർത്ഥികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

വൈകുന്നേരം 6 മണി മുതൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും, പൂർവ വിദ്യാർഥികളുടെയും കലാപരിപാടികൾ അരങ്ങേറും. രാത്രി 7 30ന് ബത്തേരി സാരംഗ് ഓർക്കസ്ട്രയുടെ ഗാനമേളയും ഉണ്ടായിരിക്കും എന്ന് സംഘാടക സമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98845/kolithut-government-lp-school)