---
title: "കേരള മദ്യനിരോധന സമിതി നാൽപ്പത്തി അഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി തളിപ്പറമ്പിൽ ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു"
english_title: "Kerala Liquor Prohibition Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98847/kerala-liquor-prohibition-committee"
published_at: "2023-02-22T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5e17853803_IMG-20230222-WA0126.jpg"
keywords: []
---

# കേരള മദ്യനിരോധന സമിതി നാൽപ്പത്തി അഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി തളിപ്പറമ്പിൽ ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു

> **Lead Summary:** കേരള മദ്യനിരോധന സമിതി നാൽപ്പത്തി അഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി തളിപ്പറമ്പിൽ ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു. നാൽപ്പത്തി അഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി കേരള മദ്യനിരോധന സമിതി നെയ്യാറ്റിൻകര മുതൽ കാസർകോട് വരെ 45 ലഹരി വിരുദ്ധ സദസുകളാണ് സംഘടിപ്പിക്കുന്നത്. നാൽപതാമത്തെ സദസാണ് തളിപ്പറമ്പിൽ ടൗൺ സ്ക്വയറിനു സമീപം നടന്നത്. മാനവ സംസ്കൃതി ജില്ലാ ചെയർമാൻ ഇ.ടി രാജീവൻ ഉദ്ഘാടനം ചെയ്തു. ജിലാ പ്രസിഡൻ്റ് ഐ.സി മേരി അധ്യക്ഷത വഹിച്ചു.

## Article Content

കേരള മദ്യനിരോധന സമിതി നാൽപ്പത്തി അഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി തളിപ്പറമ്പിൽ ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു. നാൽപ്പത്തി അഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി കേരള മദ്യനിരോധന സമിതി നെയ്യാറ്റിൻകര മുതൽ കാസർകോട് വരെ 45 ലഹരി വിരുദ്ധ സദസുകളാണ് സംഘടിപ്പിക്കുന്നത്. നാൽപതാമത്തെ സദസാണ് തളിപ്പറമ്പിൽ ടൗൺ സ്ക്വയറിനു സമീപം നടന്നത്. മാനവ സംസ്കൃതി ജില്ലാ ചെയർമാൻ ഇ.ടി രാജീവൻ ഉദ്ഘാടനം ചെയ്തു. ജിലാ പ്രസിഡൻ്റ് ഐ.സി മേരി അധ്യക്ഷത വഹിച്ചു.

പ്രൊഫ. ടി.എം രവീന്ദ്രൻ, ഏട്ടൻ ശുഹപുരം, ആർട്ടിസ്റ്റ് ശശികല, ഇ.എ ജോസഫ്, പ്രൊഫ ഓ.ജെ ചിന്നമ്മ എന്നിവർ പ്രഭാഷണം നടത്തി. കെ.വി.ടി മുഹമ്മദ് കുഞ്ഞി, ഹക്കിം മാടായി, നൗഷാദ് ബ്ലാത്തൂർ, ജിമ്മി ഐത്തമറ്റം, രജനി രമാനന്ദ്, ഷീബ തെക്കേടത്ത്, സി.വി സോമനാഥൻ തുടങ്ങിയവർ പങ്കെടുത്തു. താലൂക്ക് പ്രസിഡൻ്റ് കുഞ്ഞമ്മ തോമസ് സ്വാഗതവും എം.എൻ പൂമംഗലം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98847/kerala-liquor-prohibition-committee)