---
title: "തവിഞ്ഞാൽ സെൻറ് തോമസ് യു.പി സ്കൂളിന്റെ 79 വാർഷികാഘോഷവും  യാത്രയയപ്പും സമ്മേളനവും നടത്തി"
english_title: "St thomas U. P school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98848/st-thomas-u-p-school"
published_at: "2023-02-22T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5e2b28ecf3_Picsart_23-02-22_15-02-37-579.jpg"
keywords: []
---

# തവിഞ്ഞാൽ സെൻറ് തോമസ് യു.പി സ്കൂളിന്റെ 79 വാർഷികാഘോഷവും  യാത്രയയപ്പും സമ്മേളനവും നടത്തി

> **Lead Summary:** **മാനന്തവാടി**: തവിഞ്ഞാൽ സെൻറ് തോമസ് യു.പി സ്കൂളിന്റെ 79 വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക ലിസി മാത്യുവിനും . ഓഫീസ് അറ്റൻഡന്റ് റോസമ്മ ജോസഫിനും മുള്ള യാത്രയയപ്പും സമ്മേളനവും നടത്തി. പരിപാടി ഉദ്ഘാടനം മാനന്തവാടി രൂപത സഹായം മെത്രാൻ മാർ :അലക്സ് താരമംഗലം ഉദ്ഘാടനം ചെയ്തു.

## Article Content

**മാനന്തവാടി**: തവിഞ്ഞാൽ സെൻറ് തോമസ് യു.പി സ്കൂളിന്റെ 79 വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക ലിസി മാത്യുവിനും . ഓഫീസ് അറ്റൻഡന്റ് റോസമ്മ ജോസഫിനും മുള്ള യാത്രയയപ്പും സമ്മേളനവും നടത്തി. പരിപാടി ഉദ്ഘാടനം മാനന്തവാടി രൂപത സഹായം മെത്രാൻ മാർ :അലക്സ് താരമംഗലം ഉദ്ഘാടനം ചെയ്തു.

മാനന്തവാടി കോർപ്പറേറ്റ് മാനേജർ ഫാ: സിജോ എളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു .ഫോട്ടോ അനാച്ഛാദനം തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽസി ജോയ് നിർവഹിച്ചു. സർവീസിൽ നിന്നും വിരമിക്കുന്നവർക്കായുള്ള മൊമെന്റോ വിതരണം മാനന്തവാടി എ ഇ ഓ . എം എ ഗണേഷ് കുമാർ നിർവഹിച്ചു .സ്കൂളിലെ ഇത്തവണത്തെ കോളർഷിപ്പ് വിജയികൾക്കുള്ള ഉപകാര സമർപ്പണം ക്ഷേമകാര്യ സ്റ്റാലിക കമ്മിറ്റി ചെയർമാൻ ജോസ് കൈനിക്കുന്നിൽ നിർവഹിച്ചു.

പ്രതിഭകളെ ആദരിക്കൽ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുൽ അസീസും വിജികൾക്കുള്ള സമ്മാനദാനം പഞ്ചായത്ത് അംഗം റോസമ്മ ബേബിയും നിർവ്വഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98848/st-thomas-u-p-school)