---
title: "തുളുവന്നുർ ശ്രീ മഹാവിഷ്ണുക്ഷേത്രം നവീകരണ ബ്രഹ്മകലശ കൊടിയേറ്റ ത്തിന്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു "
english_title: "Tuluvannur Sri Maha Vishnu temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98855/tuluvannur-sri-maha-vishnu-temple"
published_at: "2023-02-22T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5eaf987487_Picsart_23-02-22_15-26-35-812.jpg"
keywords: []
---

# തുളുവന്നുർ ശ്രീ മഹാവിഷ്ണുക്ഷേത്രം നവീകരണ ബ്രഹ്മകലശ കൊടിയേറ്റ ത്തിന്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു 

> **Lead Summary:** 2023 ഫെബ്രുവരി 21 മുതൽ ഏപ്രിൽ 9 വരെ നടക്കുന്ന തായിനേരി തുളുവന്നുർ ശ്രീ മഹാവിഷ്ണുക്ഷേത്രം നവീകരണ ബ്രഹ്മകലശ കൊടിയേറ്റ മഹോത്സവത്തിന്റെ ഭാഗമായാണ് കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നത്. ചിരകാലമായി മണ്ണടിഞ്ഞ് കിടന്ന മനുഷ്യദൃഷ്ടിയിൽ നിന്ന് മാഞ്ഞുപോയ ഒരു മഹാക്ഷേത്രം നാട്ടുകാരുടെ ആത്മാർത്ഥമായ നിരന്തര പ്രവർത്തനങ്ങളിലൂടെ ഉയർന്നുവന്ന സംഭവത്തിന്റെ അവിസ്മരണീയവും ആവേശകരവുമായ ചരിത്രമാണ് തുളുവന്നൂർ ക്ഷേത്രത്തിനുള്ളത്.

## Article Content

2023 ഫെബ്രുവരി 21 മുതൽ ഏപ്രിൽ 9 വരെ നടക്കുന്ന തായിനേരി തുളുവന്നുർ ശ്രീ മഹാവിഷ്ണുക്ഷേത്രം നവീകരണ ബ്രഹ്മകലശ കൊടിയേറ്റ മഹോത്സവത്തിന്റെ ഭാഗമായാണ് കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നത്. ചിരകാലമായി മണ്ണടിഞ്ഞ് കിടന്ന മനുഷ്യദൃഷ്ടിയിൽ നിന്ന് മാഞ്ഞുപോയ ഒരു മഹാക്ഷേത്രം നാട്ടുകാരുടെ ആത്മാർത്ഥമായ നിരന്തര പ്രവർത്തനങ്ങളിലൂടെ ഉയർന്നുവന്ന സംഭവത്തിന്റെ അവിസ്മരണീയവും ആവേശകരവുമായ ചരിത്രമാണ് തുളുവന്നൂർ ക്ഷേത്രത്തിനുള്ളത്.

പുനരുദ്ധാരണത്തിന് ശേഷം 1986 ൽ ദേവപ്രതിഷ്ഠയും സഹസ്രകലശാഭി ഷേകവും നടത്തിയ മഹാക്ഷേത്രത്തിന്റെ ആദ്യത്തെ നവീകരണ കലശവും ധ്വജ പ്രതിഷ്ഠയും 2007 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടത്തപ്പെടുകയുണ്ടായി. പിന്നീട് രണ്ടാമത്തെ നവീകരണ ബ്രഹ്മകലശമാണ് ഇപ്പോൾ നടത്തപ്പെടുന്നതെന്ന് ക്ഷേത്രം നവീകരണ സമിതി ജനറൽ സെക്രട്ടറി കെ കെ വിനോദ് പറഞ്ഞു.

കൊക്കാനിശ്ശേരി ശ്രീ കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്ര പരിസരത്തുനിന്നും മുത്തുക്കുടകളുടേയും, പഞ്ചവാദ്യത്തിന്റേയും അകമ്പടിയോടു കൂടി തുളുവന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കലവറ നിറയ്ക്കൽ ഘോഷയാത്രയെത്തിയത്. ക്ഷേത്രം നവീകരണ സമിതി അംഗങ്ങളും, ക്ഷേത്രം ഭാരവാഹികളും, നിരവധി ഭക്ത ജനങ്ങളും ഘോഷയാത്രയിൽ അണിനിരന്നു.

നിരവധി ഭക്ത ജനങ്ങൾ സമർപ്പിച്ച പച്ചക്കറികളും, പലവ്യഞ്ജന വസ്തുക്കളുമാണ് കലവറയെ സമ്പന്നമാക്കുന്നത്. ഘോഷയാത്രയെ ക്ഷേത്രസന്നിധിയിൽ വെച്ച് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഉപചാരപൂർവ്വം സ്വീകരിച്ചു. തുടർന്ന് ഭക്ഷ്യ വസ്തുക്കൾ ഏറ്റുവാങ്ങി. നവീകരണബ്രഹ്മകലശ മഹോത്സവത്തിനെത്തുന്ന ഭക്ത ജനങ്ങൾക്ക് ഭഗവത് പ്രസാദമായി നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98855/tuluvannur-sri-maha-vishnu-temple)