---
title: "എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ക്ക് മാറ്റം"
english_title: "Change in SSLC and Higher Secondary Model Examinations"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98857/change-in-sslc-and-higher-secondary-model-examinations"
published_at: "2023-02-22T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5eb3a3cf59_images_-_2023-02-17T142453.020.jpeg"
keywords: []
---

# എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ക്ക് മാറ്റം

> **Lead Summary:** ഈ മാസം 28ന് നടത്താനിരുന്ന എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി.മാര്‍ച്ച്‌ നാലിലേക്കാണ് പരീക്ഷകള്‍ മാറ്റിയത്. 28ന് പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടി. മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. എസ്‌എസ്‌എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച്‌ 3 വരെയാണ് മോഡല്‍പരീക്ഷ.

## Article Content

ഈ മാസം 28ന് നടത്താനിരുന്ന എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി.മാര്‍ച്ച്‌ നാലിലേക്കാണ് പരീക്ഷകള്‍ മാറ്റിയത്. 28ന് പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടി. മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. എസ്‌എസ്‌എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച്‌ 3 വരെയാണ് മോഡല്‍പരീക്ഷ.

28ന് രാവിലെ 9.45ന് ഇംഗ്ളീഷ്, ഉച്ചയ്ക്ക് 2ന് ഹിന്ദി എന്നിങ്ങനെയായിരുന്നു പരീക്ഷവെച്ചിരുന്നത്. ഇതാണ് നാലിലേക്ക് മാറ്റിയത്. പൊതു പരീക്ഷ മാര്‍ച്ച്‌ 9 മുതല്‍ 29 വരെയാണ് നടത്തുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98857/change-in-sslc-and-higher-secondary-model-examinations)