---
title: "പയ്യന്നുർ കോളേജ് ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസും, ഐ ക്യൂ  എ സി യും സംയുക്തമായി നാഷണൽ മാനേജ്മെന്റ് ഡേ ആഘോഷിച്ചു"
english_title: "Payyannur College Department of Management"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98883/payyannur-college-department-of-management"
published_at: "2023-02-22T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f60728a9bd9_IMG-20230222-WA0099.jpg"
keywords: []
---

# പയ്യന്നുർ കോളേജ് ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസും, ഐ ക്യൂ  എ സി യും സംയുക്തമായി നാഷണൽ മാനേജ്മെന്റ് ഡേ ആഘോഷിച്ചു

> **Lead Summary:** **പയ്യന്നുർ**: കോളേജ് ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസും ഐ ക്യൂ എ സി യും സംയുക്തമായി നാഷണൽ മാനേജ്മെന്റ് ഡേ ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി മുഹമ്മദ്‌ മദനി , ഫൗണ്ടർ ആൻഡ് എംഡി , എബിസി ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ,ബിസിനസ് ഇൻക്യുബേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് സംരംഭകത്വം എന്ന വിഷയത്തിൽ മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികളയുമായി ചർച്ച നടത്തി.

## Article Content

**പയ്യന്നുർ**: കോളേജ് ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസും ഐ ക്യൂ എ സി യും സംയുക്തമായി നാഷണൽ മാനേജ്മെന്റ് ഡേ ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി മുഹമ്മദ്‌ മദനി , ഫൗണ്ടർ ആൻഡ് എംഡി , എബിസി ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ,ബിസിനസ് ഇൻക്യുബേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് സംരംഭകത്വം എന്ന വിഷയത്തിൽ മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികളയുമായി ചർച്ച നടത്തി.

കോളേജ് പ്രിൻസിപ്പൽ ഡോ.വി എം സന്തോഷ് അധ്യക്ഷത വഹിച്ചു. ശ്രീമതി അർച്ചന കെ, ഡോ. സ്വരൺ പി ആർ, ഡോ. വിജി വി നായർ, അമൽ ഗോവിന്ദ്, അതുൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു.തുടർന്ന് 'സ്പാർക്സ് ' എന്നപേരിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർഥികൾ വ്യത്യസ്‌ത സംരംഭക ആശയങ്ങൾ അവതരിപ്പിച്ചു.ഏറ്റവും നല്ല ആശയത്തിന് ക്യാഷ് അവാർഡ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98883/payyannur-college-department-of-management)