---
title: "ചെറുപ്രായത്തിൽ തന്നെ ജീവകാരുണ്യ സാന്ത്വന സേവന പ്രവർത്തനം ആരംഭിച്ച അനയ് ശിവന് ആദരം"
english_title: "Tribute to Anai Shivan who started his charity work at an early age"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98888/tribute-to-anai-shivan-who-started-his-charity-work-at-an-early-age"
published_at: "2023-02-22T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f60bcd8c9f0_Picsart_23-02-22_17-53-19-728.jpg"
keywords: []
---

# ചെറുപ്രായത്തിൽ തന്നെ ജീവകാരുണ്യ സാന്ത്വന സേവന പ്രവർത്തനം ആരംഭിച്ച അനയ് ശിവന് ആദരം

> **Lead Summary:** **കാങ്കോൽ**: ചെറുപ്രായത്തിൽ തന്നെ ജീവകാരുണ്യ സാന്ത്വന സേവന പ്രവർത്തനം ആരംഭിച്ച അനയ് ശിവന് ആദരം. മാത്തിൽ ഐ ആർ പി സി സ്വാന്തന കേന്ദ്രത്തിൽ നടന്ന അനുമോദന ചടങ്ങിൽ വെച്ച് കാങ്കോൽ-ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം വി സുനിൽ കുമാർ ഉപഹാരം നൽകി.

## Article Content

**കാങ്കോൽ**: ചെറുപ്രായത്തിൽ തന്നെ ജീവകാരുണ്യ സാന്ത്വന സേവന പ്രവർത്തനം ആരംഭിച്ച അനയ് ശിവന് ആദരം. മാത്തിൽ ഐ ആർ പി സി സ്വാന്തന കേന്ദ്രത്തിൽ നടന്ന അനുമോദന ചടങ്ങിൽ വെച്ച് കാങ്കോൽ-ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം വി സുനിൽ കുമാർ ഉപഹാരം നൽകി.

ഇൻറർനാഷണൽ ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ് കൗൺസിലിന്റെ ഓണററി ഡോക്ടറേറ്റ് നേടിയ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി അനയ്ശിവനെ മാത്തിൽ ഐ ആർ പി സി സാന്ത്വന വയോജനകേന്ദ്രം ഉപഹാരം നൽകി അനുമോദിച്ചു. ആണൂർ കാലിക്കടവിലെ ബിനീഷ് -ജീന ദമ്പതികളുടെ മകനായ അനയ് ശിവൻ സോഷ്യൽ വർക്കിൽ ഇന്ത്യൻ സ്റ്റാർ കമ്യൂണിറ്റി അവാർഡ് , കലാം വേൾഡ് റെകോർഡ്, ഏഷ്യ ബുക്ക് ഓഫ് അവാർഡ് ,ബാല പ്രതിഭ അവാർഡും, തൈക്കോണ്ടയിൽ ദേശീയ സ്വർണ്ണമെഡലും ലഭിച്ചിട്ടുണ്ട്.

മാത്തിൽ ഐ ആർ പി സി സ്വാന്തന കേന്ദ്രത്തിൽ നടന്ന അനുമോദന ചടങ്ങിൽ വെച്ച് കാങ്കോൽ-ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം വി സുനിൽ കുമാർ ഉപഹാരം നൽകി. ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു. സാന്ത്വന കേന്ദ്രം സെക്രട്ടറി കെ.വി പവിത്രൻ .മാനേജർ ടി കെ ശങ്കരൻ മാസ്റ്റർ, മാനേജ്മെന്റ് കമറ്റി മെമ്പർ പി പ്രകാശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98888/tribute-to-anai-shivan-who-started-his-charity-work-at-an-early-age)