---
title: "അമ്പായത്തേട് സ്കൂളിനു മുൻഭാഗത്ത്  സ്പീഡ് ബ്രേയ്ക്കർ സ്ഥാപിച്ചു. "
english_title: "A speed breaker has been installed in front of Ambayathedu school."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98908/a-speed-breaker-has-been-installed-in-front-of-ambayathedu-school"
published_at: "2023-02-22T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f61f4f4066a_ambayathode.jpg"
keywords: []
---

# അമ്പായത്തേട് സ്കൂളിനു മുൻഭാഗത്ത്  സ്പീഡ് ബ്രേയ്ക്കർ സ്ഥാപിച്ചു. 

> **Lead Summary:** **അമ്പായത്തേട്:** കൊട്ടിയൂർ മാനന്തവാടി റോഡിൽ അമ്പായത്തേട് സ്കൂളിനു മുൻഭാഗത്ത് സ്പീഡ് ബ്രേയ്ക്കർ സ്ഥാപിച്ചു. കേളകം പോലീസിന്റെയും വിബ്ജ്യോറിന്റെയും സഹകരണത്തോടെയാണ് സ്കൂൾ പി.ടി.എ യും മാനേജ്മെന്റും സ്റ്റാഫ് കൗൺസിലും ചേർന്ന് സ്പീഡ് ബ്രേയ്ക്കർ സ്ഥാപിച്ചത്. വാഹനപ്പെരുപ്പം കൊണ്ടും അശാസ്ത്രീയമായ റോഡ് നിർമ്മാണ രീതികൊണ്ടും അപകട സാധ്യതയേറിയ ഈ ഭാഗത്ത് വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഈ സ്പീഡ് ബ്രേയ്ക്കർ ഉപകാരപ്രദമാവും.

## Article Content

**അമ്പായത്തേട്:** കൊട്ടിയൂർ മാനന്തവാടി റോഡിൽ അമ്പായത്തേട് സ്കൂളിനു മുൻഭാഗത്ത് സ്പീഡ് ബ്രേയ്ക്കർ സ്ഥാപിച്ചു. കേളകം പോലീസിന്റെയും വിബ്ജ്യോറിന്റെയും സഹകരണത്തോടെയാണ് സ്കൂൾ പി.ടി.എ യും മാനേജ്മെന്റും സ്റ്റാഫ് കൗൺസിലും ചേർന്ന് സ്പീഡ് ബ്രേയ്ക്കർ സ്ഥാപിച്ചത്. വാഹനപ്പെരുപ്പം കൊണ്ടും അശാസ്ത്രീയമായ റോഡ് നിർമ്മാണ രീതികൊണ്ടും അപകട സാധ്യതയേറിയ ഈ ഭാഗത്ത് വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഈ സ്പീഡ് ബ്രേയ്ക്കർ ഉപകാരപ്രദമാവും.

സ്കൂൾ മാനേജർ ഫാ. കുര്യൻ വാഴയിൽ, അമ്പായത്തോട് യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ ജോൺ ടി.വി, ജെയിംസ്, കേളകം പോലീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98908/a-speed-breaker-has-been-installed-in-front-of-ambayathedu-school)