---
title: "കൊട്ടിയൂർ ഐ. ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ റോഡ് സുരക്ഷാ ക്ലബ്- വിമുക്തി സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും റോഡ് സുരക്ഷാ ഉപകരണങ്ങളുടെ കൈമാറ്റവും നടന്നു."
english_title: "Kottiyoor JM Higher Secondary School, the road and road safety equipment, has been inaugurated and the transfer of road safety equipment."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98927/kottiyoor-jm-higher-secondary-school-the-road-and-road-safety-equipment-has-been-inaugurated-and-the-transfer-of-road-safety-equipment"
published_at: "2023-02-22T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f62de765bbf_KOTIIYOOR_IJMHSS.jpg"
keywords: []
---

# കൊട്ടിയൂർ ഐ. ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ റോഡ് സുരക്ഷാ ക്ലബ്- വിമുക്തി സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും റോഡ് സുരക്ഷാ ഉപകരണങ്ങളുടെ കൈമാറ്റവും നടന്നു.

> **Lead Summary:** **കൊട്ടിയൂർ: ** കൊട്ടിയൂർ ഐ. ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ റോഡ് സുരക്ഷാ ക്ലബ്- വിമുക്തി സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും റോഡ് സുരക്ഷാ ഉപകരണങ്ങളുടെ കൈമാറ്റവും നടന്നു.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റ്റി .വൈകുണ്ഠൻ റോഡ്‌ സുരക്ഷ ക്ലബ് ഉദ്ഘാടനം ചെയ്യുകയും റോഡ് സുരക്ഷാ ഉപകരണങ്ങൾ കൈമാറുകയും ചെയ്തു. റോഡ് സുരക്ഷാ ക്ലബ് കൺവീനർ സുനീഷ് പി.ജോസ് ഉപകരണങ്ങൾ ഏറ്റുവാങ്ങി.വിമുക്തി സ്പോർട്സ് ക്ലബ്ബ് ഉദ്ഘാടനവും കായിക താരങ്ങൾക്കുള്ള ജേഴ്സി വിതരണവും എക്സൈസ് ഇൻസ്പെക്ടർ വിജേഷ് ഇ.കെ നിർവഹിച്ചു. കൊട്ടിയൂർ പഞ്ചായത്ത് വാർഡ് മെമ്പർ ജെസ്സി ഉറുമ്പിൽ റോഡ് സുരക്ഷാ ലഘുലേഖ വിതരണോദ്ഘാടനം നടത്തി.

## Article Content

**കൊട്ടിയൂർ: ** കൊട്ടിയൂർ ഐ. ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ റോഡ് സുരക്ഷാ ക്ലബ്- വിമുക്തി സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും റോഡ് സുരക്ഷാ ഉപകരണങ്ങളുടെ കൈമാറ്റവും നടന്നു.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റ്റി .വൈകുണ്ഠൻ റോഡ്‌ സുരക്ഷ ക്ലബ് ഉദ്ഘാടനം ചെയ്യുകയും റോഡ് സുരക്ഷാ ഉപകരണങ്ങൾ കൈമാറുകയും ചെയ്തു. റോഡ് സുരക്ഷാ ക്ലബ് കൺവീനർ സുനീഷ് പി.ജോസ് ഉപകരണങ്ങൾ ഏറ്റുവാങ്ങി.വിമുക്തി സ്പോർട്സ് ക്ലബ്ബ് ഉദ്ഘാടനവും കായിക താരങ്ങൾക്കുള്ള ജേഴ്സി വിതരണവും എക്സൈസ് ഇൻസ്പെക്ടർ വിജേഷ് ഇ.കെ നിർവഹിച്ചു. കൊട്ടിയൂർ പഞ്ചായത്ത് വാർഡ് മെമ്പർ ജെസ്സി ഉറുമ്പിൽ റോഡ് സുരക്ഷാ ലഘുലേഖ വിതരണോദ്ഘാടനം നടത്തി.

സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസികയുടെ പ്രകാശനം എക്സൈസ് പ്രിവന്റീവ് ഓഫീസർ ബാബു മറ്റത്തിൽ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ബിനു തോമസ് , പി.റ്റി.എ പ്രസിഡന്റ് സണ്ണി വരകിൽ, , സ്റ്റാഫ് സെക്രട്ടറി റിജോയി എം.എം. എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98927/kottiyoor-jm-higher-secondary-school-the-road-and-road-safety-equipment-has-been-inaugurated-and-the-transfer-of-road-safety-equipment)