---
title: "എല്ലാ മാസവും ഒന്നാം തീയതിയിലുള്ള ‘ഡ്രൈ ഡേ’ ഒഴിവാക്കണമെന്ന ആവശ്യവുമായി ബാറുടമകൾ. "
english_title: "Barthmates to avoid the first date of 'dry day' all month."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98944/barthmates-to-avoid-the-first-date-of-dry-day-all-month"
published_at: "2023-02-22T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f6389aacc7f_DRY_DY.jpg"
keywords: []
---

# എല്ലാ മാസവും ഒന്നാം തീയതിയിലുള്ള ‘ഡ്രൈ ഡേ’ ഒഴിവാക്കണമെന്ന ആവശ്യവുമായി ബാറുടമകൾ. 

> **Lead Summary:** **തിരുവനന്തപുരം:** എല്ലാ മാസവും ഒന്നാം തീയതിയിലുള്ള ‘ഡ്രൈ ഡേ’ ഒഴിവാക്കണമെന്ന ആവശ്യവുമായി ബാറുടമകൾ. ഡ്രൈ ഡേ അശാസ്ത്രീയമാണെന്നും ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റംവരുത്തണമെന്നും അവർ പറഞ്ഞു. മദ്യനയം രൂപവത്​കരിക്കുന്നതിന്​ മുന്നോടിയായി മന്ത്രി എം.ബി. രാജേഷിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. ബാറുകളുടെ പ്രവർത്തനസമയം രാവിലെ എട്ട്​ മുതൽ രാത്രി 11 വരെയാക്കണമെന്നും ഐ.ടി മേഖലയിലുള്ള ബാറുകൾക്ക്​ ‘നൈറ്റ് ലൈഫ്’ സംവിധാനം ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. മുന്നണിയിലും സർക്കാറിലും കൂടിയാലോചിച്ച ശേഷം പറയാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

## Article Content

**തിരുവനന്തപുരം:** എല്ലാ മാസവും ഒന്നാം തീയതിയിലുള്ള ‘ഡ്രൈ ഡേ’ ഒഴിവാക്കണമെന്ന ആവശ്യവുമായി ബാറുടമകൾ. ഡ്രൈ ഡേ അശാസ്ത്രീയമാണെന്നും ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റംവരുത്തണമെന്നും അവർ പറഞ്ഞു. മദ്യനയം രൂപവത്​കരിക്കുന്നതിന്​ മുന്നോടിയായി മന്ത്രി എം.ബി. രാജേഷിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. ബാറുകളുടെ പ്രവർത്തനസമയം രാവിലെ എട്ട്​ മുതൽ രാത്രി 11 വരെയാക്കണമെന്നും ഐ.ടി മേഖലയിലുള്ള ബാറുകൾക്ക്​ ‘നൈറ്റ് ലൈഫ്’ സംവിധാനം ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. മുന്നണിയിലും സർക്കാറിലും കൂടിയാലോചിച്ച ശേഷം പറയാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98944/barthmates-to-avoid-the-first-date-of-dry-day-all-month)