---
title: "സംസ്ഥാന സർക്കാർ ​ഇസ്രായേലിലേക്ക്​ അയച്ച സംഘത്തിൽനിന്ന്​ മുങ്ങിയ കണ്ണൂർ സ്വദേശി ബിജു കുര്യന്‍റെ വിസ റദ്ദാക്കാൻ നടപടി"
english_title: "Action to cancel Biju Kuruna Visa, a native of Kannur, who was sending the state government to Israel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98948/action-to-cancel-biju-kuruna-visa-a-native-of-kannur-who-was-sending-the-state-government-to-israel"
published_at: "2023-02-22T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f63bca96fe5_zXzcx.jpg"
keywords: []
---

# സംസ്ഥാന സർക്കാർ ​ഇസ്രായേലിലേക്ക്​ അയച്ച സംഘത്തിൽനിന്ന്​ മുങ്ങിയ കണ്ണൂർ സ്വദേശി ബിജു കുര്യന്‍റെ വിസ റദ്ദാക്കാൻ നടപടി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാന സർക്കാർ ​ഇസ്രായേലിലേക്ക്​ അയച്ച സംഘത്തിൽനിന്ന്​ മുങ്ങിയ കണ്ണൂർ സ്വദേശി ബിജു കുര്യന്‍റെ വിസ റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്ന്​ കൃഷി മന്ത്രി പി. പ്രസാദ്​. മൂൻകൂട്ടി ആസൂത്രണം ചെയ്താണ്​ അദ്ദേഹം ഇസ്രായേലിൽ തങ്ങിയതെന്നും മന്ത്രി പറഞ്ഞു. സർക്കാർ മുൻകൈയെടുത്ത്​ നൽകിയ വിസയായതിനാലാണ്​ റദ്ദാക്കാൻ നടപടി തുടങ്ങിയത്​​. ആളെ കണ്ടെത്താനായില്ലെന്ന പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്​. സർക്കാർ ഉത്തരവാദിത്തത്തിന്‍റെ ഭാഗമായുള്ള നടപടി സ്വീകരിക്കും. അദ്ദേഹത്തെ കാണാതായത്​ സംബന്ധിച്ച്​ കുടുംബാംഗങ്ങൾ പരാതിപ്പെട്ടിട്ടില്ല. ബിജുവിനെക്കുറിച്ച്​ സർക്കാറിന്​ ഔദ്യോഗിക വിവരം ലഭ്യമായിട്ടില്ല. സുരക്ഷിതനാണ്​, അന്വേഷിക്കേണ്ടതില്ല എന്ന്​ അദ്ദേഹം വീട്ടിലുള്ളവരെ അറിയിച്ചതായി സഹോദരൻ അറിയിച്ചിരുന്നു. ഒരാൾ യാത്രാസംഘത്തിൽനിന്ന്​ മുങ്ങിയെന്ന്​ കരുതി കാർഷിക മേഖലയിലെ പരിഷ്​കരണങ്ങൾ നേരിട്ടറിയാനുള്ള യാത്രകൾ അവസാനിപ്പിക്കില്ല. കൃഷിരീതിയിലെ മാറ്റം പഠിക്കാൻ തമിഴ്​നാട്ടിൽ പോയാൽ പോരേ എന്ന ട്രോളുകള്‍ കണക്കിലെടുക്കുന്നില്ല. വൃക്ഷങ്ങൾക്ക്​ സെൻസർ ഏർപ്പെടുത്തുന്ന രീതിയുൾപ്പെടെ അത്യാധുനിക കാർഷിക പരിഷ്​കരണമാണ്​ ഇസ്രായേലിൽ നടപ്പാക്കുന്നത്​. ഇസ്രായേൽ കൃഷിരീതി മുതലമട ഫാമിൽ കാര്യക്ഷമമായി ഉപയോഗിക്കാനും മെച്ചമുണ്ടാക്കാനും സാധിക്കും. സന്ദർശിച്ചവരും കാർഷിക മേഖലയിലെ വിദഗ്​ധരും കർഷകരും ഒന്നിച്ചിരുന്ന്​ ഏതെല്ലാം കാര്യങ്ങൾ നടപ്പാക്കാൻ പറ്റുമെന്ന്​​ ആലോചിച്ച്​ പദ്ധതികൾ ആസൂത്രണം ചെയ്യും. വിയറ്റ്​നാം ഉൾപ്പെടെ രാജ്യങ്ങളിലേക്ക്​ കൂടുതൽ സംഘങ്ങളെ അയക്കും. നിയമസഭയുടെ ബജറ്റ്​ സെഷനായതുകൊണ്ടാണ്​ താൻ ഇസ്രായേലിൽ പോകാതിരുന്നത്​. മുഖ്യമന്ത്രി പോകേണ്ടെന്ന്​ പറഞ്ഞത്​ വാർത്ത മാത്രമാണ്​, വസ്തുതയല്ല. അടുത്ത ബാച്ചിൽ ആ സമയത്തെ സൗകര്യം പോ​ലെയാകും പ​​ങ്കെടുക്കുകയെന്നും മന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാന സർക്കാർ ​ഇസ്രായേലിലേക്ക്​ അയച്ച സംഘത്തിൽനിന്ന്​ മുങ്ങിയ കണ്ണൂർ സ്വദേശി ബിജു കുര്യന്‍റെ വിസ റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്ന്​ കൃഷി മന്ത്രി പി. പ്രസാദ്​. മൂൻകൂട്ടി ആസൂത്രണം ചെയ്താണ്​ അദ്ദേഹം ഇസ്രായേലിൽ തങ്ങിയതെന്നും മന്ത്രി പറഞ്ഞു. സർക്കാർ മുൻകൈയെടുത്ത്​ നൽകിയ വിസയായതിനാലാണ്​ റദ്ദാക്കാൻ നടപടി തുടങ്ങിയത്​​. ആളെ കണ്ടെത്താനായില്ലെന്ന പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്​. സർക്കാർ ഉത്തരവാദിത്തത്തിന്‍റെ ഭാഗമായുള്ള നടപടി സ്വീകരിക്കും. അദ്ദേഹത്തെ കാണാതായത്​ സംബന്ധിച്ച്​ കുടുംബാംഗങ്ങൾ പരാതിപ്പെട്ടിട്ടില്ല. ബിജുവിനെക്കുറിച്ച്​ സർക്കാറിന്​ ഔദ്യോഗിക വിവരം ലഭ്യമായിട്ടില്ല. സുരക്ഷിതനാണ്​, അന്വേഷിക്കേണ്ടതില്ല എന്ന്​ അദ്ദേഹം വീട്ടിലുള്ളവരെ അറിയിച്ചതായി സഹോദരൻ അറിയിച്ചിരുന്നു. ഒരാൾ യാത്രാസംഘത്തിൽനിന്ന്​ മുങ്ങിയെന്ന്​ കരുതി കാർഷിക മേഖലയിലെ പരിഷ്​കരണങ്ങൾ നേരിട്ടറിയാനുള്ള യാത്രകൾ അവസാനിപ്പിക്കില്ല. കൃഷിരീതിയിലെ മാറ്റം പഠിക്കാൻ തമിഴ്​നാട്ടിൽ പോയാൽ പോരേ എന്ന ട്രോളുകള്‍ കണക്കിലെടുക്കുന്നില്ല. വൃക്ഷങ്ങൾക്ക്​ സെൻസർ ഏർപ്പെടുത്തുന്ന രീതിയുൾപ്പെടെ അത്യാധുനിക കാർഷിക പരിഷ്​കരണമാണ്​ ഇസ്രായേലിൽ നടപ്പാക്കുന്നത്​. ഇസ്രായേൽ കൃഷിരീതി മുതലമട ഫാമിൽ കാര്യക്ഷമമായി ഉപയോഗിക്കാനും മെച്ചമുണ്ടാക്കാനും സാധിക്കും. സന്ദർശിച്ചവരും കാർഷിക മേഖലയിലെ വിദഗ്​ധരും കർഷകരും ഒന്നിച്ചിരുന്ന്​ ഏതെല്ലാം കാര്യങ്ങൾ നടപ്പാക്കാൻ പറ്റുമെന്ന്​​ ആലോചിച്ച്​ പദ്ധതികൾ ആസൂത്രണം ചെയ്യും. വിയറ്റ്​നാം ഉൾപ്പെടെ രാജ്യങ്ങളിലേക്ക്​ കൂടുതൽ സംഘങ്ങളെ അയക്കും. നിയമസഭയുടെ ബജറ്റ്​ സെഷനായതുകൊണ്ടാണ്​ താൻ ഇസ്രായേലിൽ പോകാതിരുന്നത്​. മുഖ്യമന്ത്രി പോകേണ്ടെന്ന്​ പറഞ്ഞത്​ വാർത്ത മാത്രമാണ്​, വസ്തുതയല്ല. അടുത്ത ബാച്ചിൽ ആ സമയത്തെ സൗകര്യം പോ​ലെയാകും പ​​ങ്കെടുക്കുകയെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98948/action-to-cancel-biju-kuruna-visa-a-native-of-kannur-who-was-sending-the-state-government-to-israel)