---
title: "കാടുകയറി കനാലുകൾ നശിക്കുന്നു"
english_title: "Canals are destroyed due to forest encroachment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99012/canals-are-destroyed-due-to-forest-encroachment"
published_at: "2023-02-23T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f6f45bb0de0_IMG-20230223-WA0042.jpg"
keywords: []
---

# കാടുകയറി കനാലുകൾ നശിക്കുന്നു

> **Lead Summary:** **ചക്കരക്കല്ല്** : വറ്റിവരണ്ടും നിറയെ കാടും മുൾപടർപ്പും മാലിന്യവും നിറഞ്ഞ് ദുരിതമായി മാറുകയാണ് കനാലുകൾ. കിലോമീറ്ററുകൾ ദൈർഘ്യത്തിൽ നാടാകെ വ്യാപിച്ചുകിടക്കുന്ന പഴശ്ശികനാൽ ഭൂരിഭാഗം സ്ഥലങ്ങളിലും കാടുകയറി ഉപയോഗശൂന്യമായി. പലഭാഗങ്ങളും മാലിന്യം തള്ളാനുള്ള ഇടമായിമാറി. കാട് നിറഞ്ഞ കനാലുകളിൽ കാട്ടുപന്നികൾ വരുന്നു. ഒപ്പം തെരുവുനായ്ക്കളും കുറുക്കൻമാരുമുണ്ട്. കനാലുകളോടുചേർന്നുള്ള ഈ ഭാഗത്തെ റോഡുകൾ വിദ്യാർഥികൾ ഉൾപ്പെടെ ഉപയോഗിക്കുന്നതാണ്.

## Article Content

**ചക്കരക്കല്ല്** : വറ്റിവരണ്ടും നിറയെ കാടും മുൾപടർപ്പും മാലിന്യവും നിറഞ്ഞ് ദുരിതമായി മാറുകയാണ് കനാലുകൾ. കിലോമീറ്ററുകൾ ദൈർഘ്യത്തിൽ നാടാകെ വ്യാപിച്ചുകിടക്കുന്ന പഴശ്ശികനാൽ ഭൂരിഭാഗം സ്ഥലങ്ങളിലും കാടുകയറി ഉപയോഗശൂന്യമായി. പലഭാഗങ്ങളും മാലിന്യം തള്ളാനുള്ള ഇടമായിമാറി. കാട് നിറഞ്ഞ കനാലുകളിൽ കാട്ടുപന്നികൾ വരുന്നു. ഒപ്പം തെരുവുനായ്ക്കളും കുറുക്കൻമാരുമുണ്ട്. കനാലുകളോടുചേർന്നുള്ള ഈ ഭാഗത്തെ റോഡുകൾ വിദ്യാർഥികൾ ഉൾപ്പെടെ ഉപയോഗിക്കുന്നതാണ്.

ജില്ലയിലെ കാർഷികമേഖലയ്ക്ക് പുത്തനുണർവേകി കാർഷികമേഖലയെ പരിപോഷിപ്പിക്കാനും ജലസേചനസൗകര്യം വർധിപ്പിച്ച് കൂടുതൽ പ്രദേശം കൃഷിയോഗ്യമാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയുടെ അവസ്ഥയാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99012/canals-are-destroyed-due-to-forest-encroachment)