---
title: "കാട്ടുതേനീച്ചകളുടെ കുത്തേറ്റയാൾക്ക്‌ പുതുജീവൻ നൽകി കണ്ണൂർ ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ."
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99013/kannur"
published_at: "2023-02-23T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f6f5cf534f5_IMG-20230223-WA0044.jpg"
keywords: []
---

# കാട്ടുതേനീച്ചകളുടെ കുത്തേറ്റയാൾക്ക്‌ പുതുജീവൻ നൽകി കണ്ണൂർ ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ.

> **Lead Summary:**  **കണ്ണൂർ **: കാട്ടുതേനീച്ചകളുടെ ആക്രമണത്തിൽ പരിക്കേറ്റ്‌ അത്യാസന്നനിലയിലായിരുന്നയാളുടെ ജീവൻ രക്ഷിച്ച്‌ കണ്ണൂർ ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. ഫെബ്രുവരി ഏഴിന്‌ വീടിന്റെ പരിസരത്തുനിന്നാണ് ഇരിട്ടി സ്വദേശിയായ രാജന്‌ മുന്നൂറിലധികം തേനീച്ചകളുടെ കുത്തേറ്റത്‌. തുടർന്ന് അത്യാസന്നനിലയിൽ ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എമർജൻസി വിഭാഗത്തിൽ എത്തിക്കുകയും ആശുപത്രിയിലെ വിദഗ്‌ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ ആരംഭിക്കുകയുമായിരുന്നു. അത്യാസന്നനിലയിൽ വെന്റിലേറ്റർ ആവശ്യമായി വന്നുവെങ്കിലും മികച്ച ചികിത്സയിലൂടെ ദിവസങ്ങൾക്കുള്ളിൽ രോഗിയെ റൂമിലേക്ക് മാറ്റാൻ സാധിച്ചു. എമർജൻസി വിഭാഗം എച്ച്.ഒ.ഡി. ഡോ. അഭിരാം അർജുൻ കുമാർ, ജനറൽ മെഡിസിൻ വിഭാഗം ഡോ. കെ. ജിൽജിത്ത്, കാർഡിയോളജി വിഭാഗം എച്ച്.ഒ.ഡി. ഡോ. പി. രവീന്ദ്രൻ, ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം ഡോ. പി.വി. മനീഷ്, ഡോ. അമൽ ജോസ്, ജനറൽ സർജറി വിഭാഗം ഡോ. ലയ രാഹുൽ, ഇ.എൻ.ടി. ഹെഡ് ആൻഡ്‌ നെക്ക് സർജറി വിഭാഗം ഡോ. അശ്വതി ബാലഗോപാലൻ നായർ, നെഫ്രോളജി വിഭാഗം ഡോ. ടോം ജോസ് എന്നിവരടങ്ങുന്ന വിദഗ്‌ധസംഘത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ് രാജനെ ജീവിതത്തിലേക്ക്‌ തിരികെകൊണ്ടുവരാനായത്‌.

## Article Content

 **കണ്ണൂർ **: കാട്ടുതേനീച്ചകളുടെ ആക്രമണത്തിൽ പരിക്കേറ്റ്‌ അത്യാസന്നനിലയിലായിരുന്നയാളുടെ ജീവൻ രക്ഷിച്ച്‌ കണ്ണൂർ ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. ഫെബ്രുവരി ഏഴിന്‌ വീടിന്റെ പരിസരത്തുനിന്നാണ് ഇരിട്ടി സ്വദേശിയായ രാജന്‌ മുന്നൂറിലധികം തേനീച്ചകളുടെ കുത്തേറ്റത്‌. തുടർന്ന് അത്യാസന്നനിലയിൽ ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എമർജൻസി വിഭാഗത്തിൽ എത്തിക്കുകയും ആശുപത്രിയിലെ വിദഗ്‌ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ ആരംഭിക്കുകയുമായിരുന്നു. അത്യാസന്നനിലയിൽ വെന്റിലേറ്റർ ആവശ്യമായി വന്നുവെങ്കിലും മികച്ച ചികിത്സയിലൂടെ ദിവസങ്ങൾക്കുള്ളിൽ രോഗിയെ റൂമിലേക്ക് മാറ്റാൻ സാധിച്ചു. എമർജൻസി വിഭാഗം എച്ച്.ഒ.ഡി. ഡോ. അഭിരാം അർജുൻ കുമാർ, ജനറൽ മെഡിസിൻ വിഭാഗം ഡോ. കെ. ജിൽജിത്ത്, കാർഡിയോളജി വിഭാഗം എച്ച്.ഒ.ഡി. ഡോ. പി. രവീന്ദ്രൻ, ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം ഡോ. പി.വി. മനീഷ്, ഡോ. അമൽ ജോസ്, ജനറൽ സർജറി വിഭാഗം ഡോ. ലയ രാഹുൽ, ഇ.എൻ.ടി. ഹെഡ് ആൻഡ്‌ നെക്ക് സർജറി വിഭാഗം ഡോ. അശ്വതി ബാലഗോപാലൻ നായർ, നെഫ്രോളജി വിഭാഗം ഡോ. ടോം ജോസ് എന്നിവരടങ്ങുന്ന വിദഗ്‌ധസംഘത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ് രാജനെ ജീവിതത്തിലേക്ക്‌ തിരികെകൊണ്ടുവരാനായത്‌.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99013/kannur)