---
title: "ആവേശത്തിന്റെയും ആരോഗ്യത്തിന്റെയും ചുവടുകളുമായി കണ്ണൂർ ‘ബീച്ച് റൺ’ മാരത്തൺ 26ന്"
english_title: "Kannur 'Beach Run' Marathon on 26th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99028/kannur-beach-run-marathon-on-26th"
published_at: "2023-02-23T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f6fd8934525_IMG-20230223-WA0056.jpg"
keywords: []
---

# ആവേശത്തിന്റെയും ആരോഗ്യത്തിന്റെയും ചുവടുകളുമായി കണ്ണൂർ ‘ബീച്ച് റൺ’ മാരത്തൺ 26ന്

> **Lead Summary:** **കണ്ണൂർ**: ആവേശത്തിന്റെയും ആരോഗ്യത്തിന്റെയും ചുവടുകളുമായി കണ്ണൂർ ‘ബീച്ച് റൺ’ മാരത്തൺ 26ന്. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ആറാമത്തെ മാരത്തണാണിത്. കണ്ണൂരിനെ രാജ്യാന്തര ശ്രദ്ധയിലേക്കുയർത്തിയ ബീച്ച് റണ്ണിൽ, ലോകപ്രശസ്ത മാരത്തണുകളിലെ പ്രമുഖ താരങ്ങളടക്കം പങ്കെടുക്കുമെന്നു ബീച്ച് റൺ ചെയർമാൻ എ.കെ.റഫീക് പറഞ്ഞു.

## Article Content

**കണ്ണൂർ**: ആവേശത്തിന്റെയും ആരോഗ്യത്തിന്റെയും ചുവടുകളുമായി കണ്ണൂർ ‘ബീച്ച് റൺ’ മാരത്തൺ 26ന്. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ആറാമത്തെ മാരത്തണാണിത്. കണ്ണൂരിനെ രാജ്യാന്തര ശ്രദ്ധയിലേക്കുയർത്തിയ ബീച്ച് റണ്ണിൽ, ലോകപ്രശസ്ത മാരത്തണുകളിലെ പ്രമുഖ താരങ്ങളടക്കം പങ്കെടുക്കുമെന്നു ബീച്ച് റൺ ചെയർമാൻ എ.കെ.റഫീക് പറഞ്ഞു.

ലഹരിക്കെതിരെയുള്ള സന്ദേശം കൂടിയാണു ബീച്ച് റൺ. മലയാള മനോരമയാണു മീഡിയ പാർട്ണർ. റജിസ്ട്രേഷന്: https://www.ifinish.in/event_details/kannur_beach_run. പങ്കെടുക്കുന്നവർ പുലർച്ചെ 5.30ന് റിപ്പോർട്ട് ചെയ്യണം. 6 മണിക്കു ഫ്ലാഗ്ഓഫ്. എലീറ്റ് ഇന്റർനാഷനൽ (10 കിലോമീറ്റർ), അമച്വർ (10 കി.മീ), വെറ്ററൻസ് (10 കി.മീ), ഹെൽത്ത് റൺ (3 കി.മീ), ചേംബർ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമുള്ള മെംബേഴ്സ് ആൻഡ് ഫാമിലി റൺ (10 കി.മീ), ഫൺ റൺ (3 കി.മീ) വിഭാഗങ്ങളാണുണ്ടാവുക. എലീറ്റ് വിഭാഗത്തിൽ ആദ്യത്തെ മൂന്നു സ്ഥാനക്കാർക്ക് 50,000 രൂപ, 25,000 രൂപ, 10,000 രൂപ വീതം സമ്മാനത്തുക ലഭിക്കും.

അമച്വർ : യഥാക്രമം 25,000 രൂപ, 15,000 രൂപ, 5,000 രൂപ. വെറ്ററൻസ് 25000 രൂപ, 15,000 രൂപ, 5000 രൂപ. ഹെൽത് റൺ – 5,000 രൂപ, 2500 രൂപ, 1000 രൂപ. ആദ്യത്തെ 3 വിഭാഗങ്ങളിലും 600 രൂപയും മറ്റു വിഭാഗങ്ങളിൽ 400 രൂപയുമാണു റജിസ്ട്രേഷൻ ഫീസ്. റജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും ടി ഷർട്ടും സ്ട്രിങ് ബാഗും നൽകും. 3.67 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99028/kannur-beach-run-marathon-on-26th)