---
title: "അന്തരിച്ച ചലചിത്ര -ടെലിവിഷന്‍ താരം സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന്"
english_title: "Subhi Suresh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99038/subhi-suresh"
published_at: "2023-02-23T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7088328f0e_Screenshot_2023-02-23-12-00-56-18_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# അന്തരിച്ച ചലചിത്ര -ടെലിവിഷന്‍ താരം സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന്

> **Lead Summary:** **വരാപ്പുഴ:** അന്തരിച്ച ചലചിത്ര -ടെലിവിഷന്‍ താരം സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന്. വരാപ്പുഴ പുതിയ പള്ളി ഹാളിലായിരിക്കും പൊതുദര്‍ശനം നടക്കുക. രാഷ്ട്രീയ സമൂഹ്യ ചലച്ചിത്ര രംഗത്തെ നിരവധി പേര്‍ സുബി സുരേഷിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തും. തുടര്‍ന്ന് വൈകീട്ട് ചേരാനെല്ലൂര്‍ പൊതു ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

## Article Content

**വരാപ്പുഴ:** അന്തരിച്ച ചലചിത്ര -ടെലിവിഷന്‍ താരം സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന്. വരാപ്പുഴ പുതിയ പള്ളി ഹാളിലായിരിക്കും പൊതുദര്‍ശനം നടക്കുക. രാഷ്ട്രീയ സമൂഹ്യ ചലച്ചിത്ര രംഗത്തെ നിരവധി പേര്‍ സുബി സുരേഷിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തും. തുടര്‍ന്ന് വൈകീട്ട് ചേരാനെല്ലൂര്‍ പൊതു ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

കരള്‍-ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. ടെലിവിഷന്‍ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി സ്‌കിറ്റുകള്‍ അവതരിപ്പിച്ച് കോമഡി റോളുകളില്‍ തിളങ്ങിയ താരമാണ് സുബി സുരേഷ്. കോമഡി പരമ്പരയിലൂടെയും സിനിമാലയിലൂടെയും സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.

സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99038/subhi-suresh)