---
title: "കൂട്ടിൽ കെട്ടിയ ആടുകളെ അജ്ഞാത മൃഗം ആക്രമിച്ചു"
english_title: "An unknown animal attacked the caged sheep"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99045/an-unknown-animal-attacked-the-caged-sheep"
published_at: "2023-02-23T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f70bec9018c_Picsart_23-02-23_12-12-43-336.jpg"
keywords: []
---

# കൂട്ടിൽ കെട്ടിയ ആടുകളെ അജ്ഞാത മൃഗം ആക്രമിച്ചു

> **Lead Summary:** **മാനന്തവാടി**: താഴെ കണിയാരം വായനശാലയ്ക്ക് സമീപം കൂട്ടിൽ കെട്ടിയിരുന്ന ആടുകളെ അജ്ഞാത മൃഗം ആക്രമിച്ചു. മുൻ കൃഷി ഓഫീസർ വിജയന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന ആടുകളെയാണ് ആക്രമിച്ചത്.

## Article Content

**മാനന്തവാടി**: താഴെ കണിയാരം വായനശാലയ്ക്ക് സമീപം കൂട്ടിൽ കെട്ടിയിരുന്ന ആടുകളെ അജ്ഞാത മൃഗം ആക്രമിച്ചു. മുൻ കൃഷി ഓഫീസർ വിജയന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന ആടുകളെയാണ് ആക്രമിച്ചത്.

രണ്ട് വയസ്സ് പ്രായമുള്ള ആടിനെ കൊല്ലുകയും മറ്റൊരാടിനെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99045/an-unknown-animal-attacked-the-caged-sheep)