---
title: "പുലി ഭീതി ഒഴിയാതെ മലയോരം: പൊയ്യ മലയിലും, മീശക്കവലയിലും വിഹരിക്കുന്ന പുലിയെ പിടികൂടാൻ നടപടി വൈകുന്നു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99077/kelakam"
published_at: "2023-02-23T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f71b27b5493_images_-_2023-02-23T132110.113.jpeg"
keywords: []
---

# പുലി ഭീതി ഒഴിയാതെ മലയോരം: പൊയ്യ മലയിലും, മീശക്കവലയിലും വിഹരിക്കുന്ന പുലിയെ പിടികൂടാൻ നടപടി വൈകുന്നു

> **Lead Summary:** **കേളകം:** പൊയ്യ മലയിലും, മീശക്കവലയിലും വിഹരിക്കുന്ന പുലിയെ പിടികൂടാൻ നടപടി വൈകുന്നു. പുലി ഭീതി ഒഴിയാതെ മലയോരം. ആഴ്ച്ചകൾക്ക് മുമ്പ് വെണ്ടേക്കുംചാലിൽ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പ്രദേശത്ത് വനപാലകർ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല.

## Article Content

**കേളകം:** പൊയ്യ മലയിലും, മീശക്കവലയിലും വിഹരിക്കുന്ന പുലിയെ പിടികൂടാൻ നടപടി വൈകുന്നു. പുലി ഭീതി ഒഴിയാതെ മലയോരം. ആഴ്ച്ചകൾക്ക് മുമ്പ് വെണ്ടേക്കുംചാലിൽ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പ്രദേശത്ത് വനപാലകർ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല.

എന്നാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ തുടർച്ചയായി പൊയ്യ മല മേഖലയുടെ വിവിധ ഭാഗങ്ങളിൽ ടാപ്പിംഗ് തൊഴിലാളികളും, രാത്രിയാത്രക്കാരും പുലിയെ കണ്ടതായി പറയുന്നു. മീശക്കവലയിൽ വളർത്തുനായയെ അക്രമിച്ചത് പുലിയെന്ന് സംശയമുണ്ട്. പൊയ്യ മല ക്വാറിയുടെ പരിസരങ്ങളിലും, താഴ്വാരങ്ങളിലും പുലിയെ കണ്ടവരുണ്ട്. വനപരിധിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ ജനവാസ കേന്ദ്രത്തിലാണ് പുലിയുടെ വിഹാരം. പുലി ഭീതി മൂലം കൃഷിസ്ഥലത്ത് പോകാനോ, റബർടാപ്പിംഗ് നടത്താനോ ,കുട്ടികളെ സ്കൂളിലയക്കാനോ ഭയപ്പെടുകയാണ് പ്രദേശവാസികൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99077/kelakam)