---
title: "കാസര്‍ഗോഡ് പോലീസ് ജീപ്പ് പോസ്റ്റിൽ ഇടിച്ച്  കത്തി നശിച്ചു:   പോലീസ് ഉദ്യോഗസ്ഥന് പരിക്ക്  "
english_title: "Kasrgod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99087/kasrgod"
published_at: "2023-02-23T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f72449e709e_IMG-20230223-WA0118.jpg"
keywords: []
---

# കാസര്‍ഗോഡ് പോലീസ് ജീപ്പ് പോസ്റ്റിൽ ഇടിച്ച്  കത്തി നശിച്ചു:   പോലീസ് ഉദ്യോഗസ്ഥന് പരിക്ക്  

> **Lead Summary:** **കാസര്‍ഗോഡ്**: കാസര്‍ഗോഡ് പോലീസ് ജീപ്പ് കത്തി നശിച്ചു. കാസര്‍ഗോഡ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് പോസ്റ്റില്‍ ഇടിച്ച് കത്തിയത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. അപകടത്തില്‍ വാഹനമോടിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ബിജുവിന് പരിക്കേറ്റു. ഇന്നലെ രാത്രി നൈറ്റ് പട്രോളിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്‌ഐ പ്രശാന്തും സംഘവുമാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

## Article Content

**കാസര്‍ഗോഡ്**: കാസര്‍ഗോഡ് പോലീസ് ജീപ്പ് കത്തി നശിച്ചു. കാസര്‍ഗോഡ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് പോസ്റ്റില്‍ ഇടിച്ച് കത്തിയത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. അപകടത്തില്‍ വാഹനമോടിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ബിജുവിന് പരിക്കേറ്റു. ഇന്നലെ രാത്രി നൈറ്റ് പട്രോളിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്‌ഐ പ്രശാന്തും സംഘവുമാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

ജീപ്പ് പൂര്‍ണ്ണമായും കത്തി നശിച്ചു. വിദ്യാനഗര്‍ – പാറക്കട്ട റോഡില്‍ ഫാമിലി കോടതിക്ക് സമീപമാണ് അപകടം നടന്നത്. യാത്രക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു എന്നാണ് വിവരം. ഇലക്ട്രിക് പോസ്റ്റ് ഇടിഞ്ഞ് വീഴാതിരുന്നത് വലിയ അപകടം ഒഴിവാകാന്‍ കാരണമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99087/kasrgod)