---
title: "ഇരിട്ടി റവന്യൂ ടവർ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് എൻ ജി ഒ യൂണിയൻ മട്ടന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു"
english_title: "NGO Union Mattannur Area Conference "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9909/ngo-union-mattannur-area-conference"
published_at: "2021-11-10T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618bb3ceb24b5_PicsArt_11-10-05.26.03.jpg"
keywords: []
---

# ഇരിട്ടി റവന്യൂ ടവർ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് എൻ ജി ഒ യൂണിയൻ മട്ടന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു

> **Lead Summary:** പേരാവൂർ: നിർദ്ദിഷ്ട ഇരിട്ടി റവന്യൂ ടവർ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് എൻ ജി ഒ യൂണിയൻ മട്ടന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്ന ഇരിട്ടി താലൂക്കുകൾപ്പെടെയുള്ള വിവിധ ഓഫീസുകൾക്ക് വേണ്ടി നിർമ്മിക്കാനുദ്ദേശിക്കുന്ന പുതിയ റവന്യു ടവറിൻ്റെ തറക്കല്ലിടൽ കഴിഞ്ഞെങ്കിലും പ്രവൃത്തി ആരംഭിച്ചിട്ടില്ല നിർമ്മാണം വൈകുന്നതിനാൽ മിക്ക ഓഫീസുകളും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്

## Article Content

പേരാവൂർ: നിർദ്ദിഷ്ട ഇരിട്ടി റവന്യൂ ടവർ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് എൻ ജി ഒ യൂണിയൻ മട്ടന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്ന ഇരിട്ടി താലൂക്കുകൾപ്പെടെയുള്ള വിവിധ ഓഫീസുകൾക്ക് വേണ്ടി നിർമ്മിക്കാനുദ്ദേശിക്കുന്ന പുതിയ റവന്യു ടവറിൻ്റെ തറക്കല്ലിടൽ കഴിഞ്ഞെങ്കിലും പ്രവൃത്തി ആരംഭിച്ചിട്ടില്ല നിർമ്മാണം വൈകുന്നതിനാൽ മിക്ക ഓഫീസുകളും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന ഏരിയ സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി എ ലെനിഷ് പ്രവർത്തനറിപ്പോർട്ടും, ട്രഷറർ എം മനോജ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ രാജേഷ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ് പി എ ലെനിഷ് (സെക്രട്ടറി), കെ രാജേഷ് (പ്രസിഡണ്ട് ) എം മനോജ് (ട്രഷറർ), ജോ. സെക്രട്ടറിമാരായ് സൂരജ് വടക്കയിൽ, കെ സി ഷിൻ്റോ എന്നിവരെയും വൈസ് പ്രസിഡണ്ട്മാരായി എം സജിനി, ഷാജി മാവില എന്നിവരെയും തെരഞ്ഞെടുത്തു.ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ടി വി പ്രജീഷ്, കെ രതീശൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9909/ngo-union-mattannur-area-conference)