---
title: "'ഒന്നാം ക്ലാസ് പ്രവേശത്തിന് ആറുവയസന്ന ഉത്തരവിന് കേരളം ഇതുവരെ മറുപടി നല്‍കിയില്ല'; വിശദീകരണവുമായി കേന്ദ്രം"
english_title: "'Kerala has not yet responded to the six-year order for first class admission'"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99090/kerala-has-not-yet-responded-to-the-six-year-order-for-first-class-admission"
published_at: "2023-02-23T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7273ab6923_images_-_2023-02-23T141307.801.jpeg"
keywords: []
---

# 'ഒന്നാം ക്ലാസ് പ്രവേശത്തിന് ആറുവയസന്ന ഉത്തരവിന് കേരളം ഇതുവരെ മറുപടി നല്‍കിയില്ല'; വിശദീകരണവുമായി കേന്ദ്രം

> **Lead Summary:** **ദില്ലി**: ഒന്നാം ക്ലാസ് പ്രവേശനത്തിലെ ആറു വയസ് മാനദണ്ഡമെന്ന കേന്ദ്ര നിർദ്ദേശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും, ഔദ്യോഗികമായി അറിയിപ്പ് കിട്ടിയിട്ടില്ലെന്നുമുള്ള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വാദം തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്ര ഉത്തരവിന് കേരളം ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 22 സംസ്ഥാനങ്ങൾ ഉത്തരവ് നടപ്പാക്കി.

## Article Content

**ദില്ലി**: ഒന്നാം ക്ലാസ് പ്രവേശനത്തിലെ ആറു വയസ് മാനദണ്ഡമെന്ന കേന്ദ്ര നിർദ്ദേശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും, ഔദ്യോഗികമായി അറിയിപ്പ് കിട്ടിയിട്ടില്ലെന്നുമുള്ള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വാദം തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്ര ഉത്തരവിന് കേരളം ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 22 സംസ്ഥാനങ്ങൾ ഉത്തരവ് നടപ്പാക്കി.

കേരളം അടക്കം എട്ട് ഇടങ്ങളിൽ മാത്രമാണ് നടപ്പാക്കാത്തത്. ഈ സാഹചര്യത്തിലാണ് 2021 ൽ നൽകിയ നിർദ്ദേശങ്ങൾ വീണ്ടും ആവർത്തിച്ചത്. ഫെബ്രുവരി 9 നാണ് വീണ്ടും നിർദേശം നൽകി കേന്ദ്രം സർക്കുലർ ഇറക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99090/kerala-has-not-yet-responded-to-the-six-year-order-for-first-class-admission)