---
title: "ശ്രീകണ്ടാപുരം കോട്ടൂർവയൽ കാനപ്പുറം പ്രദേശത്ത് കടന്നൽ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്"
english_title: "Sreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99095/sreekandapuram"
published_at: "2023-02-23T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f72c49a768d_IMG-20230223-WA0115.jpg"
keywords: []
---

# ശ്രീകണ്ടാപുരം കോട്ടൂർവയൽ കാനപ്പുറം പ്രദേശത്ത് കടന്നൽ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്

> **Lead Summary:** **ശ്രീകണ്ടാപുരം : **കോട്ടൂർവയൽ കാനപ്പുറം പ്രദേശത്ത് കടന്നൽ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്, കുത്തേറ്റ വളർത്തു നായയ്ക്ക് ജീവൻ നഷ്ട്ടമായി. ടാപ്പിംഗ് തൊഴിലാളി കാവുംബായി സ്വദേശി ബാബുവിനാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം മുതൽ ഈ പ്രദേശങ്ങളിൽ വ്യാപകമായി കടന്നൽ ഇളകി നിരവധി കന്ന്കാലികൾക്കും കുത്തേറ്റിരുന്നു. ബുധനാഴ്ചയാണ് ടാപ്പിംഗ് തൊഴിലാളിക്ക് കുത്തേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പരവേശിപ്പിച്ചത്.

## Article Content

**ശ്രീകണ്ടാപുരം : **കോട്ടൂർവയൽ കാനപ്പുറം പ്രദേശത്ത് കടന്നൽ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്, കുത്തേറ്റ വളർത്തു നായയ്ക്ക് ജീവൻ നഷ്ട്ടമായി. ടാപ്പിംഗ് തൊഴിലാളി കാവുംബായി സ്വദേശി ബാബുവിനാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം മുതൽ ഈ പ്രദേശങ്ങളിൽ വ്യാപകമായി കടന്നൽ ഇളകി നിരവധി കന്ന്കാലികൾക്കും കുത്തേറ്റിരുന്നു. ബുധനാഴ്ചയാണ് ടാപ്പിംഗ് തൊഴിലാളിക്ക് കുത്തേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പരവേശിപ്പിച്ചത്.

സമീപവാസികളൊക്കെ കന്ന്കാലികളെ മറ്റിടങ്ങളിലേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തു. ശ്രീകണ്ഠംപുരം നഗരസഭ അധികൃതർ ഇതിനൊരു ശാശ്വതപരിഹാരം കാണണമെന്ന അഭിപ്രായമാണ് പ്രദേശവാസികളിൽ നിന്നും ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99095/sreekandapuram)